വായുമലിനീകരണം രൂക്ഷം, ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങള്‍, പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷമായത് കണക്കിലെടുത്ത് എല്ലാ പ്രൈമറി സ്‌കൂളുകളും നവംബര്‍ 10 വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. 6-12 ഗ്രേഡുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അതിഷി എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകളും നവംബര്‍ 2 വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മലിനീകരണ തോത് മോശമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിടുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് അറിയിച്ചത്.

വായുഗുണനിലവാര സൂചിക 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. . ദേശീയ തലസ്ഥാന മേഖലയുടെ (എന്‍സിആര്‍) ഭാഗമായ ഡല്‍ഹിയുടെ അയല്‍ നഗരങ്ങളായ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും മലിനീകരണതോത് ഉയര്‍ന്ന നിലയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മലിനീകരണത്തിന് കാരണമാകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക, അത്തരം വാഹനങ്ങള്‍ ഡല്‍ഹിക്കുള്ളില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കുക, ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക,മാലിന്യം കത്തിക്കുന്നത് തടയുക എന്നിവ അടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

ദേശീയ തലസ്ഥാനത്തെ അപകടകരമായ വായു മലിനീകരണം തടയുന്നതിനുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (GRAP) ഘട്ടം III കേന്ദ്രം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഖനനം, പാറ പൊട്ടിക്കല്‍ എന്നിവയ്ക്കുള്ള നിരോധനവും ഡല്‍ഹി, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ BS III പെട്രോള്‍, BS IV ഡീസല്‍ ഫോര്‍ വീലറുകള്‍ ഓടിക്കുന്നതിലുള്ള നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ ചെറുക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ പ്രധാന റോഡുകളിലെ മരങ്ങളിലും കുറ്റിച്ചെടികളിലും വെള്ളം തളിക്കാന്‍ 18,000 വാട്ടര്‍ ടാങ്കറുകളോ ട്രോളികളോ വിന്യസിച്ചിട്ടുണ്ട്.

പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ വായു നിലവാര സൂചിക ‘മികച്ചത്’ എന്നാണ് കണക്കാക്കുക. 51നും 100നും ഇടയിലാണെങ്കിൽ ‘തൃപ്തികരം’, 101നും 200നും ഇടയിൽ ‘ ഇടത്തരം’, 201നും 300നും ഇടയിൽ ‘മോശം’, 301നും 400നും ഇടയിൽ ‘വളരെ മോശം’, 401നും 500നുമിടയിൽ ‘ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കുക

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് വാട്ട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിക്ക് എതിരെ നടപടിക്ക് സാധ്യത

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിക്കുന്ന തരത്തിലുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറിനെതിരെ നടപടി വരാൻ സാധ്യത.ഇത് സംബന്ധിച്ച് പാലക്കാട് എസ്.പി. ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്....

റഷ്യൻ എണ്ണ വിവാദം; രാജ്യത്തിൻ്റെ തീരുമാനങ്ങൾ ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളെ മുൻനിർത്തി: ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, രാജ്യത്തിൻ്റെ ഊർജ്ജ തീരുമാനങ്ങൾ ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളെ മുൻനിർത്തിയാണെന്ന്...