ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിങ്ങ് ജോയ്’ പ്രകാശനം നവംബര്‍ 5ന്

ചടങ്ങില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ സെലിബ്രിറ്റി കജോള്‍ പങ്കെടുക്കും

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിങ്ങ് ജോയ്’ പുറത്തിറങ്ങുന്നു. ‘സ്‌പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്‌സ് ഫേവറിറ്റ് ജ്യുവല്ലര്‍’ എന്ന തലക്കെട്ടില്‍ ഏറെ കാത്തിരുന്ന ആത്മകഥ പ്രകാശനം ചെയ്യാന്‍ ഒരുങ്ങുന്നു. നവംബര്‍ 5ന് വൈകുന്നേരം 5 മണിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് ആത്മ കഥയുടെ പ്രകാശന ചടങ്ങ് നടക്കുക. ജോയ് ആലുക്കാസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും ഇന്ത്യന്‍ ചലച്ചിത്രതാരവുമായ കജോള്‍ ദേവ്ഗണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

നേതൃ മികവ്, ബ്രാന്‍ഡ് ബില്‍ഡിങ്ങ്, സുസ്ഥിരത, ധീരമായ ചുവടുവെയ്പ്പുകള്‍, നിശ്ചയദാര്‍ഢ്യം എന്നിവയിലൂടെ ലക്ഷ്യം നേടുന്നതിനുള്ള ഏകമനസ്സോടെയുള്ള പരിശ്രമങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ഈ ആത്മകഥ പ്രദാനം ചെയ്യുന്നു. ലോകമെമ്പാടും സാന്നിധ്യമുളള പ്രശസ്ത പ്രസാധകരായ ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ, മലയാളം, അറബിക് വിവര്‍ത്തന ജോലികളും പുരോഗമിക്കുകയാണ്. ഈ പുസ്തകം ഇതിനകം തന്നെ സാഹിത്യ, ബിസിനസ് സര്‍ക്കിളുകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആമസോണ്‍ -യുഎഇ, ഇന്ത്യ, യുകെ, യുഎസ്എ എന്നിവയിലൂടെയും മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴിയും ഈ ആത്മകഥ ഓണ്‍ലൈനില്‍ ലഭ്യമാണ്.

‘ഒറ്റ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ ജോയ് ആലുക്കാസിന്റെ വിജയഗാഥ ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ലെന്ന്, തന്റെ ആത്മകഥയെക്കുറിച്ച് സംസാരിച്ച ജോയ് ആലുക്കാസ് പറഞ്ഞു. 1956-ല്‍ അച്ഛന്‍ ആലുക്ക ജോസഫ് വര്‍ഗീസിന്റെ പൈതൃകത്തിലൂടെ വളര്‍ന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ്, ഈ വര്‍ഷം യുഎഇയില്‍ അതിന്റെ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചതിന്റെ 35-ാം വാര്‍ഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. 2023 അവസാനിക്കുമ്പോള്‍, ആദ്യമായി, എന്റെ പരീക്ഷണങ്ങളുടെയും, വെല്ലുവിളികളേറെ നിറഞ്ഞ ജീവിത യാത്രയുടെയും, അചഞ്ചലമായ സുസ്ഥിരതയും, സ്ഥിരോത്സാഹവും സമ്മാനിച്ച വിജയത്തിന്റെയും വളര്‍ച്ചയുടെയും ആത്മകഥനം പങ്കിടാന്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കഥ വായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും അത് ഉത്തേജിപ്പിക്കുമെന്നും, പ്രതിസന്ധികളില്‍ പതറാത്ത അചഞ്ചലമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ജോയ് ആലുക്കാസ് വ്യക്തമാക്കി.

കേരളത്തിലെ തൃശൂര്‍ സ്വദേശിയായ ജോയ് ആലുക്കാസ് ഇന്ത്യന്‍ ജ്വല്ലറി റീട്ടെയില്‍ ബിസിനസിനെ ആഗോളതലത്തില്‍ ആധുനികവല്‍ക്കരിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ജോയ് ആലുക്കാസ്. കുടുംബം നടത്തുന്ന ഒരു ബിസിനസ്സില്‍ നിന്ന് തുടങ്ങി, അതിനെ ഒരു ആഗോള ശൃംഖലയാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. പരമ്പരാഗത മാതൃകയിലുള്ള ഒറ്റപ്പെട്ട ജ്വല്ലറി ഔട്ട്‌ലെറ്റ് എന്ന രീതിയില്‍ നിന്നും മാറി ചിന്തിച്ച ആദ്ദേഹം, ലോകത്തെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ബൃഹത്തായ ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ജോളി സില്‍ക്സ്, ജോയ് ആലുക്കാസ് ഡെവലപ്പേഴ്സ് എന്നീ ബ്രാന്‍ഡ് നാമങ്ങള്‍ക്ക് കീഴിലുള്ള ഫോറെക്സ് റെമിറ്റന്‍സ്, ടെക്സ്‌റ്റൈല്‍ റീട്ടെയില്‍, റിയല്‍റ്റി എന്നീ മേഖലകളില്‍ അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന ബിസിനസ്സ് സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...