“സമാധാനവും സാഹോദര്യവും നിലനിർത്തും” ഒറ്റക്കെട്ടായി പ്രമേയം പാസാക്കി സര്‍വകക്ഷി യോഗം

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടിക്കാരും ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നെന്നും ഇത് ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും പ്രമേയത്തില്‍ പറയുന്നു.

പ്രമേയത്തിന്റെ പൂര്‍ണ രൂപം…

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവന്‍ കൊടുത്തും നിലനിര്‍ത്താന്‍ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളത്.

എന്നാല്‍, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തില്‍ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാന്‍ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മള്‍ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് ഈ യോഗം വ്യക്തമാക്കുന്നു.

പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും എന്ന് ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുന്‍കൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം.

എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.

ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടര്‍ത്താന്‍ പ്രതിബദ്ധമായ ശ്രമങ്ങള്‍ക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിക്കുന്നു.

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജനങ്ങളോടാകെ അഭ്യര്‍ത്ഥിക്കുന്നു.

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടര്‍ത്തലിലും പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു. കിംവദന്തികള്‍ പടര്‍ത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം.

സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തില്‍ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു…

ഡൽഹി വായു മലിനീകരണം; പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറും

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം അതിരൂക്ഷമായ സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനായി നടത്തണമെന്ന് നഗര സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. "മലിനീകരണ തോത് ഉയരുന്നതിനാൽ, ഡൽഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും കൂടുതൽ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്, ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി

തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 10 രൂപയും പവന്...

കല്‍പ്പാത്തി ദേവ രഥസംഗമം ഇന്ന്, പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ഇന്ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകിട്ടാണ് ദേവരഥസംഗമം. ആറു തേരുകളാണ്‌ രഥോത്സവത്തിൽ പങ്കുകൊള്ളുന്നത്‌. ഇവ മുഖാമുഖം...

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, രണ്ട് പേർ മരിച്ചു

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ...

ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ തോതില്‍, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. ഡൽഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എ.ക്യു.ഐ ലെവലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർപുരി, ബവാന,...

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നിയുക്ത മേൽശാന്തിമാരാണ് ഇരുമുടിക്കെട്ടുമായി ആദ്യം പടികയറുന്നത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ...

ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങൾ, ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍...

ഷിജി ഗിരിയുടെ ‘പെരുമഴയിലെ ഒറ്റമഴത്തുള്ളി’ പ്രകാശനം ചെയ്തു

വയനാട് പശ്ചാത്തലത്തിൽ ഷിജി ഗിരി രചിച്ച നോവലായ 'പെരുമഴയിലെ ഒറ്റമഴത്തുള്ളി' പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകനായ കെ പി കെ വേങ്ങരയാണ് പുസ്തകം...