കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പോലീസ്

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാളുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു. ഇത് ഇയാൾ പൊലീസിന് കൈമാറി.

കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.

രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇതാണ് പൊലീസിന് കൈമാറിയത്. രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്സിലാക്കി വെക്കുന്നതിന്‍റെയും അവിടെവെച്ച് അല്‍പം മാറി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ, സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് നോക്കിയാണ് ഇയാള്‍ സ്ഫോടക വസ്തു ഉണ്ടാക്കാന്‍ പഠിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണം. തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്.

ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ് ഇമിഗ്രേഷൻ

12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ...

‘ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ’ ഇന്ന് ഗ്ലോബൽ വില്ലേജിൽ

വിനോദ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് 'ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ' അരങ്ങേറും. രാത്രി 7:40-നും 9:20-നും ആണ് ഗ്ലോബൽ വില്ലേജിലെ പ്രധാന സ്റ്റേജിൽ പരിപാടി നടക്കുക. 'വാട്ടർലൂ' മുതൽ...

യൂട്യൂബർ രൺവീർ അല്ലാബാഡിയയുടെ അശ്ലീല തമാശ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

കേന്ദ്ര സർക്കാരിൻ്റെ നോട്ടീസിന് പിന്നാലെ പോഡ്‌കാസ്റ്റർ രൺവീർ അല്ലാബാഡിയ അശ്ലീല തമാശകൾ പറഞ്ഞുള്ള 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയുടെ വിവാദ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്തു. ഇത് അശ്ലീലം എന്നാരോപിച്ച് വൻ പ്രതിഷേധത്തിനും...

കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

നടന്‍ ഷൈന്‍ ടോം ചാക്കോയെ കൊക്കെയ്ന്‍ കേസില്‍ വെറുതെ വിട്ട് കോടതി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ...

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു, പവന് 64,480 രൂപ

കേരളത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. ഇന്നലെ 63,840 രൂപയായിരുന്ന വില ഇന്ന് പവന് 649 രൂപ വര്‍ദ്ധിച്ച് 64,480 രൂപയില്‍ എത്തി. എല്ലാ ദിവസവും സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്....

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, അഞ്ചു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് മൂന്നു പേർ, ആറ് ആഴ്ചക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ കൊലപ്പെട്ടത് 8 പേർ

സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ബത്തേരി നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് കൊല്ലപ്പെട്ട്. ഇന്നലെ വൈകിട്ടാണ് കാട്ടാന മനുവിനെ ആക്രമിച്ചത്. കടയിൽ നിന്നും സാധനങ്ങള്‍ വാങ്ങി...

പാരീസിൽ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പാരീസിൽ എത്തി. AI ഉച്ചകോടിയുടെ സഹ-അധ്യക്ഷത വഹിക്കുന്നതിന് മുന്നോടിയായി പാരീസിൽ നടന്ന അത്താഴവിരുന്നിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം...

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്....