ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും നിരവധി പ്രഗത്ഭർ

ഷാര്‍ജ: നവംബര്‍ 1 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും നിരവധി പ്രഗത്ഭരെത്തുന്നു. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കുന്നതാണ്.

നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി.മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥി സാന്നിധ്യങ്ങളാകുന്നത്.

നവംബര്‍ 3ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം-1ല്‍ പ്രമുഖ ബോളിവുഡ് നടി നീന ഗുപ്ത ‘സച്ച് കഹോം തോ-നീന ഗുപ്ത’ എന്ന പരിപാടിയില്‍ പങ്കെടുക്കും. ‘സച്ച് കഹോം തോ’ എന്ന പുസ്തകത്തെ കുറിച്ചും, തന്റെ സിനിമാ യാത്രയെക്കുറിച്ചും സാമൂഹികവും ലിംഗപരവുമായ പെരുമാറ്റ രീതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും അവര്‍ സംവദിക്കുന്നതാണ്.

നവംബര്‍ 4ന് ശനിയാഴ്ച മൂന്നു പരിപാടികളാണുള്ളത്. ആദ്യത്തേത് ബാള്‍ റൂമില്‍ വൈകുന്നേരം 6.30 മുതല്‍ 7.30 വരെ നിഹാരിക എന്‍.എമ്മിന്റേതാണ്. തന്റെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ യാത്രയെ കുറിച്ച് അവര്‍ സംസാരിക്കും. ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറെ ശ്രദ്ധേയയായ നിഹാരികയുടെ സദസ്സുമായുള്ള ആശയ വിനിമയം അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ഉള്ളടക്കത്തിലെ പുതുമ കൊണ്ടും രസകരവും അനുഭവപരവുമായി മാറും.

രാത്രി 8 മുതല്‍ 10 വരെ ബാള്‍ റൂമില്‍ ബോളിവുഡ് ദിവ കരീന കപൂര്‍ ‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ചും ബോളിവുഡിലെ ചലച്ചിത്ര യാത്ര സംബന്ധിച്ചും സംസാരിക്കും.
ഫോറം-3ല്‍ രാത്രി 8.30 മുതല്‍ 9.30 വരെ അജയ് പി.മങ്ങാട്ട് ‘വിവര്‍ത്തനവും അതിന്റെ സാധ്യതകളും ഒരു ചര്‍ച്ച’യില്‍ സംസാരിക്കും. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന തന്റെ പുസ്തകത്തെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിക്കുന്നതാണ്.

നവംബര്‍ 5ന് ഞായറാഴ്ച അഞ്ചു പരിപാടികളാണുണ്ടാവുക. വൈകുന്നേരം 5 മുതല്‍ 6 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ‘ചന്ദ്രയാന്‍ മുതല്‍ ആദിത്യ എല്‍-1 വരെ’ എന്ന പരിപാടിയില്‍ ചന്ദ്രയാന്‍-3ന്റെയും ആദിത്യ എല്‍-1ന്റെയും വിജയ കഥകള്‍ അവതരിപ്പിക്കും.
വൈകുന്നേരം 4.30 മുതല്‍ 6.30 വരെ ബാള്‍ റൂമില്‍ ജോയ് ആലുക്കാസിന്റെ ‘സ്പ്രഡിംഗ് ജോയ്’ എന്ന ആത്മകഥ ചലച്ചിത്ര നടി കജോള്‍ ദേവ്ഗന്‍ പ്രകാശനം ചെയ്യും.

ഫോറം-3ല്‍ രാത്രി 7.15 മുതല്‍ 8.15 വരെ ‘പെര്‍ഫെക്റ്റ് 10’ല്‍ സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധ യാസ്മിന്‍ കറാച്ചിവാല ആരോഗ്യത്തോടും ഫിറ്റ്‌നസോടും കൂടി എങ്ങനെ ജീവിക്കാമെന്നത് സംബന്ധിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കു വയ്ക്കും.’ഗെറ്റ് എപ്പിക് ഷിറ്റ് ഡണ്‍’ എന്ന പുസ്തകമെഴുതിയ ബെസ്റ്റ് സെല്ലിംഗ് ഓഥറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അങ്കുര്‍ വാരിക്കൂവിനെ രാത്രി 8.45 മുതല്‍ 9.45 വരെ ഇന്റലക്ച്വല്‍ ഹാളില്‍ മീറ്റ് ചെയ്യാം.

നവംബര്‍ 9ന് വ്യാഴാഴ്ച രാത്രി 8 മുതല്‍ 9 വരെ ബാള്‍ റൂമില്‍ ‘എ സ്റ്റാര്‍ ഇന്‍ സ്‌പേസ്’ എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് പങ്കെടുക്കും. ബഹിരാകാശ യാത്രാനുഭവം, ബഹിരാകാശ നടത്തം, നാസയുടെ ബോയിംഗ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്‍ എന്നിവയെ കുറിച്ച് അവര്‍ സംസാരിക്കും.

10ന് വെള്ളിയാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 8 മുതല്‍ 10 വരെ ‘ഇന്‍ ഫ്രീ ഫാള്‍’ എന്ന പരിപാടിയില്‍ നര്‍ത്തകിയും അഭിനേത്രിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായി തന്റെ യാത്ര, പുസ്തകം എന്നിവ സബന്ധിച്ച് സംസാരിക്കും.

10ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം-3ല്‍ ‘റ്റു ഹെല്‍ ആന്റ് ബാക്ക്: ഹ്യൂമന്‍സ് ഓഫ് കോവിഡ്’ എന്ന പരിപാടിയില്‍ വിഖ്യാത ടിവി ജേര്‍ണലിസ്റ്റും അവതാരകയും കോളമിസ്റ്റുമായ ബര്‍ഖാ ദത്ത് മഹാമാരിക്കാലത്തെ റിപ്പോര്‍ട്ടിംഗിനിടെ വഴിയില്‍ കണ്ടുമുട്ടിയ ആളുകളെ കുറിച്ചും തന്റെ പുസ്തകത്തെ കുറിച്ചും സദസ്സുമായി അനുഭവങ്ങള്‍ പങ്കിടുന്നതാണ്.

11ന് ശനി രാത്രി 8.30 മുതല്‍ 9.30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ‘ദുരന്ത നിവാരണത്തിന്റെ നുറുങ്ങുകളും തന്ത്രങ്ങളും’ എന്ന വിഷയത്തില്‍ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മേധാവി ഡോ. മുരളി തുമ്മാരുകുടി സംസാരിക്കും. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന തന്റെ പുസ്തകം സംബന്ധിച്ചും അദ്ദേഹം സംസാരിക്കും.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...