പ്രഥമ സി എച്ച് പുരസ്‌കാര സമർപ്പണം നവംബർ 12ന് ദുബൈയിൽ

ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സി എച്ച് പുരസ്‌കാര സമർപ്പണവും “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” നവംബർ 12ന് ദുബൈ ഷെയ്ഖ് റഷീദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6:30ന് നടക്കുമെന്ന് സി എച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പത്മശ്രീ എം.എ യൂസഫലിക്ക് ചടങ്ങിൽ സമ്മാനിക്കും. ജീവകാരുണ്യ, തൊഴില്‍ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രഥമ പുരസ്‌കാരം എം.എ യൂസഫലിക്ക് നല്‍കുന്നതെന്ന് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തും അദ്ദേഹം നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. കേരള പൊതുസമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനാണ് എം.എ യൂസഫലിയെന്നും മുനവ്വർ തങ്ങൾ പറഞ്ഞു.

സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ. നൽകിയ സന്ദേശം പൊതു ജനങ്ങളിലേക്കും , പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി എന്നും മികച്ച ഭരണാധികാരി, രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സാംസ്കാരിക നായകൻ തുടങ്ങിയ മേഖലകളിൽ ശോഭിക്കുമ്പോഴും സാധാരണക്കാരുടെ ശബ്ദമാവാൻ സി.എച്ചിന് കഴിഞ്ഞു. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫൗണ്ടേഷന്‍ കോ ചെയർമാൻ ഡോക്ടർ മുഹമ്മദ് മുഫ്‌ ലിഹ്‌ പറഞ്ഞു. എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വ്യത്യസ്ഥമായി വിവിധ പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് കോ – ചെയര്‍മാന്‍ ഡോ.മുഹമ്മദ് മുഫ്‌ലിഹ് പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുരസ്‌കാര ചടങ്ങില്‍ പ്രഖ്യാപിക്കും. കേരളത്തിലേയും വിദേശത്തേയും നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിൽ ഇന്ത്യയിലെയും വിദേശങ്ങളിലെയും ഭരണ നേതൃത്വത്തിൽ ഉള്ളവർ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ബിസിനസ്സ് രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ പ്രഥമ പരിപാടിയാണ് ദുബൈയിൽ നടക്കുന്നത്. വാർത്താസമ്മേളനത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അൻവർ നഹ ( ജനറൽ സെക്രട്ടറി , യു എ ഇ – കെ എം സി സി , ഡോ.മുഹമ്മദ് മുഫ്ലിഹ്, ജലീൽ മഷ്ഹൂർ തങ്ങൾ, സമീർ മഹമൂദ്, നാസിം പാണക്കാട് , ഫിറോസ് അബദുല്ല, അബ്ദുള്ള നൂറുദ്ധിൽ, സൽമാൻ ഫാരിസ് എന്നിവർ പങ്കെടുത്തു.

ജുഡീഷ്യറിയെക്കുറിച്ചുള്ള എംപിമാരുടെ പരാമർശം പൂർണമായും തള്ളി ബിജെപി, നേതാക്കൾക്ക് നദ്ദയുടെ താക്കീത്

സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ വിവാദ പരാമർശങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പാർട്ടി പ്രസിഡന്റ് ജെ...

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പ് നടത്തുന്ന സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. മുൻവർഷങ്ങളിൽ നടത്തിയിരുന്ന,...

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാൻ

ഡല്‍ഹി: യുഎന്‍ കോടതി ഉത്തരവിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാന്‍. ജാദവ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ഏജന്റാണെന്നും...

ലഹരിക്കേസിലെ പൊലീസ് നടപടി, ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും

കൊച്ചി : ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും...

വനിതാ ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ല: പാക് ക്രിക്കറ്റ് ബോർഡ് മേധാവി

2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെ നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിനായി പാകിസ്ഥാൻ വനിതാ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. ലാഹോറിൽ...

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസിന് ബംഗ്ലാദേശ് ശ്രമം

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ, സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിനോട് അപേക്ഷ സമർപ്പിച്ചു. ആഭ്യന്തരയുദ്ധം...

ഇന്ന് പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉയിർപ്പ് തിരുന്നാൾ, ഈസ്റ്റർ ആഘോഷത്തിൽ ക്രിസ്തുമത വിശ്വാസികൾ

പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉയിർപ്പ് തിരുനാളായ ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുകയാണ്. ഗാഗുൽത്താമലയിലെ കുരിശിൽ മരണം വരിച്ച യേശു ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്....

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നടന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ...