നൂറിൻ്റെ നിറവിൽ വിഎസ് എന്ന വിപ്ലവ സൂര്യൻ

മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. 97ാം വയസ്സുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജനകീയ നേതാവ് ഭരണസിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ പൂര്‍ണ്ണവിശ്രമത്തിലാണ്. സജീവ രാഷ്ട്രീയത്തിലും വി എസ് ഇല്ലെങ്കിലും ആ രണ്ടക്ഷരമില്ലാതെ കേരളത്തിന്റേയും രാഷ്ട്രീയ കേരളത്തിന്റേയും ചരിത്രം പൂര്‍ണമാകില്ല. നിലവില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛനും നഷ്ടപ്പെട്ട വി എസ് പിന്നീട് സഹോദരങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ക്കടയില്‍ തന്റെ ജ്യേഷ്ഠനെ സഹായിക്കാന്‍ തുടങ്ങി. പിന്നീട് അവിടെ നിന്ന് കയര്‍ ഫാക്ടറിയിലെത്തി. അതാണ് വി എസിനേയും കേരളത്തെ ആകെയും തന്നെ മാറ്റി മറിക്കുന്നതിന് കാരണമായത്. കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ച് കൃഷ്ണപിള്ള നടത്തിയ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു വി എസ്. ഇ എം എസും എ കെ ജിയും മുന്നോട്ടുവെച്ച കമ്യൂണിസത്തിന്റെ പതാകവാഹകരില്‍ ഒരാളായി തൊഴിലാളികള്‍ക്കിടയില്‍ വി എസ് പ്രവര്‍ത്തിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടിട്ടും തൊഴിലാളി വര്‍ഗ പോരാട്ടത്തിനായി എല്ലാം സഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും വി എസായിരുന്നു.

മൂന്ന് തവണ പ്രതിപക്ഷ നേതാവായി. 2006-2011 എല്‍ ഡി എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. അന്ന് 82 വയസുണ്ടായിരുന്ന വി എസ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്‌കാരങ്ങളുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. നിവര്‍ത്തനപ്രക്ഷോഭത്തില്‍ ആകൃഷ്ടനായ വി എസ് 1938 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

1980-92 കാലഘട്ടത്തിലാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. എന്നാല്‍, 67-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ല്‍ ആര്‍ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോല്‍പ്പിച്ചു. എന്നാല്‍, 77-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടിവന്നു. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

1996 -ല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോറ്റു. 2001-ല്‍ അദ്ദേഹം ആലപ്പുഴ ജില്ല വിട്ട് മലമ്പുഴ മണ്ഡലത്തിലെത്തി. ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായതെങ്കിലും വിജയിച്ചു. 2006-ല്‍ ഇതേ മണ്ഡലത്തില്‍ മുന്‍ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 82 വയസ്സും 7 മാസവും പ്രായമുള്ള അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയുമായിരുന്നു .

2011ല്‍ സീറ്റ് നിഷേധത്തിനെതിരെ ജനവികാരം ഉയര്‍ന്നതോടെ മലമ്പുഴയില്‍ തന്നെ വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിച്ചു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ജയിച്ചെങ്കിലും രണ്ടു സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ ഡിഎഫിന് തുടര്‍ഭരണം നഷ്ടമായി. 2016ലും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചു. 27,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് വിജയിച്ചു. മുഖ്യമന്ത്രിയാകുമെന്ന് പലരും അനുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. 2016 ആഗസ്റ്റ് 3 ന് അദ്ദേഹം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പൊതുവേദിയില്‍ സജീവമായിരുന്ന വി എസ് നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് പൊതു വേദിയില്‍ നിന്ന് അകന്നത്. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ സന്ദര്‍ശകരില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് വി എസ്.

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌...

എസ്ഐആർ കരട് വോട്ടർ പട്ടിക; കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്, 8.65% കുറവ്, ജനുവരി 22വരെ പരാതി അറിയിക്കാം

രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന്...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...