നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. മധ്യപ്രദേശിൽ 144, ഛത്തീസ്ഗഢിൽ 30, തെലങ്കാനയിൽ 55 എന്നിങ്ങനെയാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ചിന്‍ദ്വാരയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെ മത്സരിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷമണ്‍ സിംഗിനെ ചച്ചൗരയില്‍ നിന്നും, മുന്‍ മുഖ്യമന്ത്രി ജയവര്‍ധന്‍ സിംഗിനെ രാഘോഗഡ് സീറ്റില്‍ നിന്നും മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
മധ്യപ്രദേശിലെ ചിന്ദ്വാര സീറ്റിൽ മുൻ മുഖ്യമന്ത്രി കമൽനാഥിനെയാണ് മത്സരിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ സഹോദരൻ ലക്ഷ്മൺ സിംഗിനെ ചച്ചൗരയിൽ നിന്ന് മത്സരിപ്പിക്കും. ആദ്യ പട്ടികയിൽ 30 എസ്ടി സമുദായ മണ്ഡലങ്ങളിലും 22 എസ്സി സമുദായ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എംപി നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 17 ന് ഒറ്റ ഘട്ടമായി നടക്കും, ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. ഛത്തീസ്ഗഡിൽ ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദിയോയെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ അംബികാപൂരിൽ നിലനിർത്തി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പാടാനിൽ നിന്ന് മത്സരിക്കും. 2003 മുതൽ പാടാനെ പ്രതിനിധീകരിച്ച ബാഗേൽ 2014 മുതൽ 2019 വരെ ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പടാൻ സീറ്റിൽ അദ്ദേഹം തന്റെ ബന്ധുവും ബിജെപി നേതാവുമായ വിജയ് ബാഗേലിനെ നേരിടും. ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ ഏഴിനും നവംബർ 17 നും വോട്ടെടുപ്പ് നടക്കും, ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 55 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. തെലങ്കാന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അനുമുല രേവന്ത് റെഡ്ഡി കൊടങ്കലിൽ നിന്നും ഉത്തം കുമാർ റെഡ്ഡി ഹുസൂർനഗറിൽ നിന്നും മത്സരിക്കുന്നു. മുലുഗുവിൽ നിന്ന് ദാസരി സീതക്കയും മേഡക്കിൽ നിന്ന് മൈനാമ്പള്ളി രോഹിത് റാവുവും മൽക്കജ്ഗിരിയിൽ നിന്ന് മൈനാമ്പള്ളി ഹനുമന്ത് റാവുവും മത്സരിക്കും. തെലങ്കാനയിൽ നവംബർ 30 ന് വോട്ടെടുപ്പ് നടക്കും, ഡിസംബർ 3 ന് ഫലം പ്രഖ്യാപിക്കും