ലോകം ഒരു കുടക്കീഴിൽ സംഗമിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ 2023-24 സീസണിൽ സന്ദർശകർക്ക് സേവനം നൽകുന്നതിനായി നാല് ബസ് റൂട്ടുകൾ കൂടി ആരംഭിക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ബസ് സേവനങ്ങൾ ഒക്ടോബർ 18-ന് ആരംഭിക്കും.
റൂട്ട് 102: റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും.
റൂട്ട് 103: അൽ ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും.
റൂട്ട് 104: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും.
റൂട്ട് 106: മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും.
ഗ്ലോബൽ വില്ലേജിലേക്കുള്ള ഒരു യാത്രയുടെ നിരക്ക് 10 ദിർഹമാണ്. സേവനത്തിനായി ആർടിഎ ഡീലക്സ് കോച്ചുകളും വിന്യസിക്കുന്നുണ്ട്. ഗ്ലോബൽ വില്ലേജിൽ ആർടിഎ ഇലക്ട്രിക് അബ്ര സർവീസ് പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകൾ പാർക്കിലെ വാട്ടർ കനാലിലൂടെയും സർവീസ് നടത്തും.
ഗ്ലോബൽ വില്ലേജിന്റെ 2023-24 സീസൺ ഒക്ടോബര് 18 നാണ് ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദം, സംസ്കാരങ്ങൾ, ഷോപ്പിംഗ് അനുഭവങ്ങൾ, പാചകരീതികൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജ്. ഈ സീസണിലെ എൻട്രി ടിക്കറ്റ് നിരക്ക് 22.5 ദിർഹം മുതൽ ആരംഭിക്കും.