നിത അംബാനിക്ക് ‘സിറ്റിസൺ ഓഫ് മുംബൈ’ അവാർഡ്

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിക്ക് 2023-24 ലെ ‘സിറ്റിസൺ ഓഫ് മുംബൈ’ അവാർഡ്. വിദ്യാഭ്യാസം, കായികം, കല, ആരോഗ്യ സംരക്ഷണം, സാംസ്കാരികം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. റോട്ടറി ക്ലബ്ബ് ഓഫ് ബോംബെ ആണ് പുരസ്കാരം സമ്മാനിച്ചത്.

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ബോർഡിന്റെ ഓണററി ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സ്വദേശിയുമാണ് നിത അംബാനി. ഈ വർഷം ആദ്യമാണ് മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ആരംഭിച്ചത്. ഇന്ത്യൻ കലകളെയും സംസ്‌കാരത്തെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഇത്. കൾച്ചറൽ സെന്റർ തുറന്നതിന് നിത അംബാനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്തെത്തിയിരുന്നു. ‌കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിലൂടെ ഇന്ത്യൻ കലകളെയും സംസ്‌കാരത്തെയും ജനകീയമാക്കാനുള്ള അംബാനി കുടുംബത്തിന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

നിത അംബാനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റിലയൻസ് ഫൗണ്ടേഷനിലൂടെ രാജ്യത്തെ ചെറിയ പട്ടണങ്ങളിലും വിദൂര ഗ്രാമങ്ങളിലുമായി 70 ദശലക്ഷം ഇന്ത്യക്കാരിലേക്ക് തങ്ങളുടെ സേവനം എത്തിച്ചതായി നിത അംബാനി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2010 മുതൽ റിലയൻസ് ഫൗണ്ടേഷന്റെ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഫോർ ഓൾ (ഇഎസ്‌എ) പ്രോഗ്രാമിലൂടെ കുട്ടികളുടെ സമഗ്രമായ വികസനത്തിനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇഎസ്എ പ്രോഗ്രാമിന്റെ ഭാഗമായി, ഓരോ വർഷവും റിലയൻസ് ഫൗണ്ടേഷൻ ആയിരക്കണക്കിന് നിരാലംബരായ കുട്ടികൾക്ക് ഐപിഎൽ മത്സരം കാണുന്നതുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പ്രൊഫഷണൽ അമേരിക്കൻ ടി 20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിന്റെ (എംഎൽസി) ഉദ്ഘാടന മൽരത്തിൽ കിരീടം ചൂടിയ ടീമായ എംഐ ന്യൂയോർക്കിന്റെ ഉടമ കൂടിയാണ് അവർ. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന്റെ ഉടമ കൂടിയാണ് നിത അംബാനി. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സ്ഥാപക ചെയർപേഴ്‌സണും കുട്ടികൾക്കായുള്ള എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഫോർ ഓൾ സംരംഭത്തിന്റെ മേധാവിയുമാണ് നിത അംബാനി. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വഴി നിത അംബാനി രാജ്യത്തെ എല്ലാവർക്കും താങ്ങാനാകുന്ന വിധത്തിലുള്ള ചികിൽസയും ലഭ്യമാക്കുന്നുണ്ട്.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...