താൻ നൽകിയ നെല്ലിന് ബാങ്കിൽ നിന്ന് വായ്പയായാണ് ജൂലൈ മാസത്തിൽ പണം കിട്ടിയതെന്ന് നടൻ കൃഷ്ണപ്രസാദ്. ആയിരക്കണക്കിന് കർഷകർക്ക് ഇനിയും നെല്ലിന് പണം കിട്ടിയിട്ടില്ല. കൃഷ്ണപ്രസാദിന് നെല്ലിന് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല ആരും സമരം നടത്തിയത്. തനിക്ക് നെല്ലിന് പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ നടത്തിയ ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞത് കൊണ്ടാണ് വിഷയം ചർച്ചയായത്. എന്റെ പേര് അദ്ദേഹം പറഞ്ഞത് തന്നെ അറിയുന്നത് കൊണ്ടാണ്. ആയിരക്കണക്കിന് കർഷകരിൽ ഒരാൾ മാത്രമാണ് താൻ, എന്റെ പണം തന്നാൽ എല്ലാ പ്രശ്നങ്ങളും തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിലേക്ക് ആളുകൾ ഇപ്പോൾ വരുന്നില്ല. അതിന് അവർക്ക് വേണ്ട സഹായം നൽകണം. ഇതുവരെ ഇവിടെ കർഷക കൂട്ടായ്മകൾ ഉണ്ടായിരുന്നില്ല. ഇത്തവണ താൻ അത്തരമൊരു കൂട്ടായ്മയിൽ പോയപ്പോൾ നടനെന്ന നിലയിൽ പരിഗണന കിട്ടിഎന്നും അദ്ദേഹം പ്രതികരിച്ചു..
‘സപ്ലൈക്കോക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.