അടുത്ത ആഗസ്റ്റ് 15നും ചെങ്കോട്ടയില്‍ എത്തുമെന്ന് പ്രധാനമന്ത്രി, പതാക ഉയർത്തുന്നത് വീട്ടിൽ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

രാജ്യത്തിൻറെ 77-ആം സ്വാതന്ത്ര്യ ദിനത്തിൽ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ തുടർച്ചയായി പത്താം തവണയും പതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാൽ നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത് വന്നു. അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത, ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിട്ടുനിന്നു. സുരക്ഷാ കാരണങ്ങളാലാണ് മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുതിരുന്നതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയർത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണം അനുസരിച്ച് ചെങ്കോട്ടയിലെ പരിപാടി കഴിഞ്ഞ് ഉടനെ അവിടെയെത്താൻ കഴിയുമായിരുന്നില്ലെന്നും ഖർഗെ വിശദീകരിച്ചു.

പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നും അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ൽ ഇന്ത്യ വികസിതരാജ്യമാകും എന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പുതിയ ലോകക്രമത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി വാചാലനായി . ഇന്ത്യയിലെ യുവജനതയ്ക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യം അപൂര്‍വ്വമായി ലഭിക്കുന്നതാണ്. യുവജനതയുടെ ശക്തിയില്‍ വിശ്വാസമുണ്ട്. നമ്മുടെ നയങ്ങളും രീതികളും യുവത്വത്തിന്റെ കഴിവിന് ശക്തി പകരാന്‍ കൂടിയാണ്. ഇന്ന് ചെറുപ്പക്കാര്‍ ലോകത്തിലെ ആദ്യത്തെ മൂന്ന് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഇന്ത്യക്ക് സ്ഥാനം നല്‍കി. ഇന്ത്യയുടെ ഈ ശക്തി കണ്ട് ലോകത്തെ യുവസമൂഹം അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തിയും ആത്മവിശ്വാസവും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുകയാണ്. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ന് രാജ്യത്തിന് ലഭിച്ചു. ജി-20ന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ രാജ്യത്തിന്റെ പലകോണുകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ അറിയേണ്ടതിന്റെയും മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകത വര്‍ദ്ധിച്ചു. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വര്‍ദ്ധിച്ചു. ഇന്ത്യ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്നാണ് പോകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എന്തൊക്കെ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 2014 മുതല്‍, തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയുടെ യാത്രയെ അവലോകനം ചെയ്യാനും വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് വഴിയൊരുക്കാനും ഈ വേദി പ്രധാനമന്ത്രി മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്ന് മോദി മുന്‍കാലങ്ങളില്‍ വിട്ടുനിന്നിരുന്നു. തന്റെ ഗവണ്‍മെന്റ് കൊണ്ടുവന്ന വലിയ പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ഈ അവസരം സാധാരണയായി ഉപയോഗിച്ചിരുന്നത്.

2021-ൽ പ്രധാനമന്ത്രി ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്കും ഇന്ന് സമാപനം കുറിച്ചു. ഈ വർഷം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....