ഹിമാചൽ പ്രദേശിലെ സോളനിലെ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ 14 പേർ മരിച്ചു. ഹിമാചൽ പ്രദേശിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നതിനിടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഉത്തരാഖണ്ഡിൽ ഡെറാഡൂണിൽ മാൽദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയിൽ തകർന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
നിരവധി പേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നു. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്. അതോടോപ്പം ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലും കന്നത്ത വെള്ളപോക്കവും മഴവെള്ളപാച്ചിലും ഉണ്ടായി. നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ മണ്ണിടിച്ചിലിൽ പ്രധാന റോഡുകൾ തടസ്സപ്പെടുകയും പാലങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ഇതേതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. മണ്ഡി – മണാലി – ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡുലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗത്ത് ആവർത്തിച്ചുള്ള മണ്ണിടിച്ചിലുണ്ടായതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന മഴ ഹമിർപൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു. ബിയാസ് നദിയും കൈവഴികളും നിറഞ്ഞൊഴുകുകയാണ്. മാണ്ഡിയിലെ പരമാവധി 236, ഷിംലയിലെ 59, ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ മൊത്തം 621 റോഡുകൾ നിലവിൽ വാഹന ഗതാഗതത്തിനായി അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. മാൻ, കുന എന്നീ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അധികൃതർ പറഞ്ഞു. മഴയിലും മണ്ണിടിച്ചിലിലും ഹമീർപൂരിന്റെ എല്ലാ ഭാഗങ്ങളിലും വിളകൾക്കും ഫലഭൂയിഷ്ഠമായ ഭൂമിക്കും ഔദ്യോഗിക, സ്വകാര്യ കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും ബിയാസ് നദീതീരത്തും നുള്ള് ഭാഗത്തും പോകുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ജൂൺ 24 ന് ഹിമാചൽ പ്രദേശിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം, മലയോര സംസ്ഥാനത്തിന് ഇതുവരെ 7,020 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും മഴ സംബന്ധമായ സംഭവങ്ങളിലും റോഡപകടങ്ങളിലും 257 പേർ മരിച്ചതായും എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.
ഉത്തരാഖണ്ഡിൽ, നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ള വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇത് ജനങ്ങളുടെ സഞ്ചാരത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു.