പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി, കെ.സുധാകരനും ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ്

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഐ.ജി. ലക്ഷ്മണയ്ക്കും മുന്‍ ഡി.ഐ.ജി. സുരേന്ദ്രനും ഇ.ഡി.നോട്ടീസ് അയച്ചിട്ടുണ്ട്. ഈയാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ ഹാജാരാകാനാണ് നിര്‍ദേശം. കെ. സുധാകരൻ ഈ മാസം 18 ന് ഹാജരാകണം, ലക്ഷ്മണ നാളെ എത്തണം, സുരേന്ദ്രൻ 16 ന് ഹാജരാകാനുമാണ് നോട്ടീസ്.

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും, മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി.

അതേസമയം, കെ.പി.സി.സി. പ്രസിഡന്റിനെ ഇ.ഡി. വേട്ടയാടുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇ.ഡിയുടേത് വേട്ടയാടല്‍ തന്നെയാണെന്നതില്‍ എന്താണ് സംശയമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍...

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...