എം പി സ്ഥാനത്ത് തിരിച്ചെത്തിയശേഷം ആദ്യമായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താൻ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ ജനത്തോട് പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിൽ പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ടെങ്കിലും മണിപ്പൂർ പോലൊരു ദുരനുഭവം നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകൾക്ക് ബലാത്സംഗം നേരിടേണ്ടി വന്നു. പ്രധാനമന്ത്രി 2 മണിക്കൂർ 13 മിനുറ്റ് പാർലമെന്റിൽ സംസാരിച്ചു. അതിൽ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.