നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 12ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, വ്യോമസേന സതേൺ എയർ കമാൻഡ് കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ എന്നിവർ മുഖ്യാതിഥികളായി എത്തിയേക്കും. പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് ഇന്നുമുതൽ ആർഡിഒ ഓഫിസിൽ നിന്നു വിതരണം ചെയ്യും. ബോണസിനൊപ്പം യൂണിഫോമും സൗജന്യമായി നൽകുന്നുണ്ട്.

വള്ളം കളിയുടെ ട്രാക്കുകളും ഹീറ്റ്‌സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർപേഴ്‌സൺ ജില്ല കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. 19 ചുണ്ടൻ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റ്‌സിൽ മികച്ച സമയം കുറിക്കുന്ന 4 വള്ളങ്ങളാണ് ഫൈനലിൽ എത്തുക.

പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഓഗസ്റ്റ് മാസത്തിൽ നടത്തിവന്നിരുന്ന വള്ളംകളി തടസ്സപ്പെട്ടിരുന്നു. നൂതന ശാസ്ത്ര സാങ്കേതിക വിദ്യയും പുതിയ കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഓരോ വർഷവും നെഹ്റു ട്രോഫി വള്ളംകളി മുന്നേറുന്നതെന്നു മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. 69-ാം നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തിയ വഞ്ചിപ്പാട്ട് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപന 10 ലക്ഷം രൂപ കടന്നു. പേയ്‍ടിഎം, ടിക്കറ്റ് ജീനി, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയിലൂടെയാണു ടിക്കറ്റ് വിൽപന. പ്രിന്റ് ചെയ്ത ടിക്കറ്റുകളുടെ വിൽപന എത്രത്തോളമായെന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സർക്കാർ ഓഫിസുകളിൽ നിന്നു കണക്കുകൾ ലഭിച്ചെങ്കിൽ മാത്രമാകും അറിയുക.

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. പ്രത്യേക മേഖലകൾക്കോ മറ്റു പദ്ധതികൾക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് ഇത്തരത്തിൽ...

‘ഗൂഢാലോചനയുണ്ട്’; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട...

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്, പാലക്കാട്ടെ തോൽവി ചർച്ചയായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിൽ നടന്ന പൊട്ടിത്തെറിയ്ക്കും പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. എന്നാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയും...

സംഭാൽ കലാപം, രാഷ്ട്രീയ നേട്ടത്തിനായി ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് സമാജ്‌വാദി എംപിക്കെതിരെ എഫ്ഐആർ

ഉത്തർപ്രദേശിലെ സംഭാലിൽ ഞായറാഴ്ച നാലുപേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചതിനും ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിനും രാഷ്ട്രീയ നേട്ടത്തിനായി സാമുദായിക സൗഹാർദം തകർക്കുന്നതിനും സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ വാർഖിനെതിരെ പോലീസ് കേസിലെ പ്രധാന പ്രതിയാക്കി...

തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളുമാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നിഷ്‌കളങ്കരായ...

ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തിൽ കടുത്ത നടപടി: മന്ത്രി ഗണേഷ് കുമാർ

തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ...

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 5 മരണം

തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്....

സ്വർണം പവന് 960 രൂപ കുറഞ്ഞു, പവന് 56,640 രൂപ

സംസ്ഥാനത്ത് സ്വർണം പവന് 960 രൂപ കുറഞ്ഞു, തുടർച്ചയായ രണ്ടാം ദിനമാണ് വില കുറയുന്നത്.ഇന്ന് ഗ്രാമിന് 120 രൂപ കുറഞ്ഞു. ഇതോടെ വില 7080 രൂപയിലെത്തി. പവന് 960 രൂപ കുറഞ്ഞ് 56,640...