നൂഹിലെ കെട്ടിടം പൊളിക്കൽ: അതിരൂക്ഷ വിമർശനവുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ പ്രത്യേകസമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത് അംഗീകരിക്കാനാകില്ല, നിയമം പാലിക്കാതെ കെട്ടിടം പൊളിക്കുന്നു, ഇതിന് ക്രമസമാധാന പ്രശ്‌നം തന്ത്രപരമായി ഉപയോഗിയുന്നു എന്നും കോടതി പറഞ്ഞു. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ നടപടികൾ കഴിഞ്ഞ ദിവസം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവച്ചിരുന്നു. വർഗീയ സംഘർഷത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നിർത്താൻ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ തുടർന്ന് ബുൾഡോസർ നടപടി നിർത്തിവയ്ക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ധീരേന്ദ്ര ഖഡ്ഗത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വർഗീയ സംഘർഷത്തിനു പിന്നാലെ നൂഹിലെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വിമർശനത്തിനു വഴിവച്ചിരുന്നു. ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.

വർഗീയ കലാപം രൂക്ഷമായ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്. പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അർധസൈനിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ നാലു മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു, ഈ സമയത്ത് എടിഎമ്മുകളും തുറന്നു. ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 150 ഓളം പേരെ അറസ്റ്റ് ചെയ്തതായും 56 കേസുകൾ റജിസ്റ്റർ ചെയ്തതായും നുഹ് പൊലീസ് അറിയിച്ചു

നിർണായക കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

നിയമസഭ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗത്തിൽ ശശി തരൂർ എം.പി പങ്കെടുക്കില്ല. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയിൽ തന്നെ അപമാനിച്ചതിനെ തുടർന്നാണ് ഈ...

2025-ൽ 1.94 കോടിയിലധികം യാത്രികരെ സ്വീകരിച്ച് ഷാർജ എയർപോർട്ട്

കഴിഞ്ഞ വർഷം 1.94 കോടിയിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഷാർജ...

വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അയ്യപ്പ വിഗ്രഹം നൽകി മോദിയെ സ്വീകരിച്ചു

തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിക്ക് പങ്കെന്ന്...

ആവേശത്തിലാഴ്ത്തി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.11 മണിക്കു ആരംഭിച്ച റോഡ് ഷോ പുത്തരിക്കണ്ടം മൈതാനത്താണ്‌ അവസാനിച്ചത്. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ്...

തിരുവനന്തപുരത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്നും മോദി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൻറ വികസനത്തിന് ഇനി മുതൽ പുതിയ ദിശാബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു....

തലസ്ഥാനത്ത് പ്രധാനമന്ത്രി മോദിക്ക് ഊഷ്മള സ്വീകരണം, മേയർ എത്തിയില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ന​ഗരി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടന്നു. കനത്ത സുരക്ഷയാണ്...

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....