മാവേലിക്കരയിലെ കണ്ടിയൂരില്‍ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണ് ഞെട്ടിക്കുന്ന സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസുമെത്തിയാണ് തീയണച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ എന്ജിന് ഭാഗത്തുനിന്ന് തീപടര്‍ന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. ഇത് എന്ജിന് ഭാഗത്തിന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. വയറുകളോ ഫ്യൂസുകളോ പോയിട്ടില്ല. സംഭവത്തില്‍ അസ്വാഭാവികതയുണ്ട്. വയറിങ് എല്ലാം കത്തി. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ആളായിരുന്നു കൃഷ്ണ പ്രകാശ്. അവിവാഹിതനായ ഇദ്ദേഹം സഹോദരൻ ശിവപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്.