മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി ഉരുക്കുവനിത ഇറോം ശര്‍മിള രംഗത്ത് വന്നു. സംസ്ഥാനത്തെ യുവാക്കളിൽ പ്രാദേശിക മദ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മദ്യലഹരിയിലായിരിക്കെ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഗാര്‍ഹിക പീഡനങ്ങളും സംസ്ഥാനത്തെ പ്രധാന പ്രശ്‌നമാണെന്നും ഇറോം ശര്‍മിള പറഞ്ഞു. പ്രദേശിക മദ്യമുണ്ടാക്കുന്ന സാധ്വീനത്തെക്കുറിച്ചും അത് ഗാര്‍ഹിക പീഡനങ്ങളിലേക്ക് നയിക്കുന്നതിനെക്കുറിച്ചും ഇറോം ശര്‍മിള ആശങ്ക പ്രകടിപ്പിച്ചു. മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രണാതീതമായ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നതായി അവർ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, സംഘര്‍ഷങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇറോം ശര്‍മിള പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുളള ചോദ്യത്തിന്, പ്രധാനമന്ത്രി സംസ്ഥാനത്തെ എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തി അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇറോം ശര്‍മിള പറഞ്ഞു . സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അയല്‍ സംസ്ഥാനങ്ങള്‍ സംഘര്‍ഷത്തില്‍ ഇടപെടരുതെന്നും എന്നാല്‍ മണിപ്പൂരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.