പുതുപ്പള്ളിയില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്, ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആയേക്കും

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആവാനാണ് സാധ്യത. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് പാർട്ടി വൈകാതെ കടക്കും. കോൺഗ്രെസ് പാർട്ടിക്കകത്തും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആവണം എന്നുതന്നെയാണ് ഭൂരിപക്ഷ അഭിപ്രായം. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനുമാണ് ചാണ്ടി ഉമ്മന്‍.

കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. 1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു. 1970 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും പിന്നീട് ഒരു തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല. മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി എന്നും നിലകൊണ്ടു. എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ചകളില്‍ അദ്ദേഹം പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും. ആവശ്യങ്ങളുമായി ജനക്കൂട്ടവും. ആ സ്നേഹബന്ധത്തിന്റെ കരുത്തിൽ 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. സമീപകാല ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ കോൺഗ്രസിന്‍റെ പ്രഥമ പരിഗണന കുടുംബാംഗങ്ങൾക്ക് തന്നെയാണ്. സാധ്യതാ ചര്‍ച്ചകളിൽ മുന്നിൽ മകൻ ചാണ്ടി ഉമ്മനാണ്. രാഷ്ട്രീയ പരിചയം ചാണ്ടിക്കാണെങ്കിലും ജന സ്വീകര്യതയിൽ മകൾ അച്ചു ഉമ്മൻ പിന്നിലല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേര്‍ന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും വലിയ വാർത്തയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെത്തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.

ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ രണ്ട് വനിതാ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവെച്ച് കൊന്നതിന് തൊട്ടുപിന്നാലെ ഒഡീഷ, ഛത്തീസ്ഗഢ് പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സെൻട്രൽ റിസർവ്...

ഇന്ന് മുതൽ ഔദ്യോഗിക നയമനുസരിച്ച് ആണും പെണ്ണും മാത്രം: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

47-ാമത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ അമേരിക്കൻ ഫെഡറൽ ഗവൺമെൻ്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് ട്രംപ് പ്രഖ്യാപിച്ചു. അത് ആണും പെണ്ണും മാത്രമായിരിക്കും. അടുത്ത...

ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ്, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ പുറത്തിറക്കി. ഉത്സവത്തിന്...

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ...

സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ കുത്തേറ്റതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു. വ്യാഴാഴ്ച ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ഒരു...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ മാപ്പ് അപേക്ഷയുമായി നടൻ വിനായകൻ

ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണിയില്‍ അസഭ്യവർഷവും വസ്ത്രം അഴിച്ച് നഗ്നത പ്രദര്‍ശനം നടത്തുന്നതിൻ്റേയും വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയർന്നത്. വിനായകൻ നിൽക്കുന്ന...

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ 115 കോടിയിലേക്ക്

ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ആഗോളതലത്തിൽ 115 കോടി ബിസിനസ് നേടി. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം...

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്, നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ...