അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ചതിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം, വിനാകയെനതിരെ വിമർശനം ശക്തമാവുകയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തുവന്നു. നടൻ വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം ആണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു.