ഇനി വിശ്രമം…ഉമ്മൻ ചാണ്ടി ഓർമ്മയായി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായി. ജനക്കൂട്ടത്തിൽ നിന്നകന്ന് പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് കഴിഞ്ഞ രാതി ജനനായകൻ മടങ്ങി. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയുടെ ഭാഗമായി.

കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര മനുഷ്യക്കടലായി മാറി. 28 മണിക്കൂർ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയത്. അക്ഷരാർത്ഥത്തിൽ, മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്.

സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നാട് നൽകിയത്. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീർപ്പൂക്കൾ സമ്മാനിച്ചു. പുതുപ്പള്ളി തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനത്തിലും നിരവധി ജനങ്ങളെത്തി. ഭവനത്തിലെ പ്രാര്‍ത്ഥനാ ചടങ്ങികള്‍ക്ക് ശേഷം നേതാവിന്‍റെ മൃതദേഹം പള്ളിയിലേക്ക് കൊണ്ട് പോകുമ്പോഴും പിരിയനാവതെ ജനം ഒപ്പം നിന്നു. ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രിക്ക് കേരളം നിറകണ്ണുകളോടെ വിട ചൊല്ലി. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു.

രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി കോടതി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി...

രാഹുലിനായി വ്യാപക പരിശോധന, ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എഎൽ എ രാഹുല്‍മാങ്കൂട്ടത്തിനായി വ്യാപക പരിശോധന നടത്തുകയാണ് പോലീസ്. മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരും ബാംഗ്ലൂരും തിരച്ചിൽ നടത്തുന്നുണ്ട്. പരാതിക്കാരിയുടെ...

ശബരിമല മണ്ഡലകാലം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ

ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. നവംബർ 30വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. ഇതേ...

പീഡന പരാതിയിൽ സൈബർ അധിക്ഷേപം; സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐയുടെ പരാതി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ...

കിഫ്ബി മസാലബോണ്ട്, മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്, 2150 കോടി സമാഹരിച്ചത് ചട്ടപ്രകാരമല്ല

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മൂന്നു വർഷത്തിലേറെ നീണ്ട...

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎൻഎസ് 75 (3) വകുപ്പ്...

ഡിറ്റ് വാ ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത, ശ്രീലങ്കയിൽ വൻ നാശനഷ്ടം, 47 വിമാന സർവീസുകൾ റദ്ദാക്കി

ശ്രീലങ്കയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശേഷം 'ഡിറ്റ് വാ 'ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ വടക്കൻ തമിഴ്‌നാട്,...

രാഹുലിനെതിരായ പരാതി ​ഗുരുതരം, ഗർഭഛിദ്രത്തിനായി നൽകിയത് അപകടകരമായ മരുന്നുകൾ

​തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരാതിയിൽ...