ജനനായകന് വിടചൊല്ലാനൊരുങ്ങി കേരളം, തിരുനക്കര മൈതാനിയിൽ അന്തിമോപചാരം അർപ്പിക്കാൻ ജനസാ​ഗരം

ജനനായകന് ആള്‍ക്കൂട്ടം യാത്രയാക്കുന്നതിന് സാക്ഷിയാകുകയാണ് കേരളം. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരടക്കമുള്ളവര്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി എംപി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ എത്തിയിരുന്നു.

സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് 20 മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര തിരുനക്കര മൈതാനിയിലെത്തിയത്. കോട്ടയം ​നഗരിയിൽ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ പതിനായിരക്കണക്കിനാളുകളാണ് കാത്തുനിൽക്കുന്നത്. ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം ന​ഗരത്തിലേക്ക് പ്രവേശിച്ചത്. തിരുനക്കര മൈതാനിയിൽ അന്തിമോപചാരം അർപ്പിക്കാൻ ജനസാ​ഗരം കാത്തുനിൽക്കുകയാണ്. തിരുനക്കരയിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയിൽ ആളുകളെ തങ്ങി നിൽക്കാൻ അനുവദിക്കില്ല.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു ഇന്നലെ രാവിലെ ഏഴേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. വഴിയോരങ്ങളില്‍ ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്നതിനാല്‍ തന്നെ ഏകദേശം എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലായിരുന്നു വിലാപയാത്ര. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും ബസ്സിലുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാവിലെ ഏഴരയോടെ ചിങ്ങവനത്തേക്ക് എത്തി. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം പതിനായിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ കാത്തുനിന്നത്. വഴിയോരങ്ങളില്‍ കാത്തുനിന്ന ജനങ്ങള്‍ തങ്ങളുടെ നേതാവിനായി ഒരിക്കല്‍കൂടി തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി. സങ്കടം ഉള്ളിലൊതുക്കാനാകാതെ നിരവധിപേര്‍ പൊട്ടിക്കരഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

രാഹുലിനായി വ്യാപക പരിശോധന, ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എഎൽ എ രാഹുല്‍മാങ്കൂട്ടത്തിനായി വ്യാപക പരിശോധന നടത്തുകയാണ് പോലീസ്. മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരും ബാംഗ്ലൂരും തിരച്ചിൽ നടത്തുന്നുണ്ട്. പരാതിക്കാരിയുടെ...

ശബരിമല മണ്ഡലകാലം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ

ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. നവംബർ 30വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. ഇതേ...

പീഡന പരാതിയിൽ സൈബർ അധിക്ഷേപം; സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐയുടെ പരാതി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ...

കിഫ്ബി മസാലബോണ്ട്, മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്, 2150 കോടി സമാഹരിച്ചത് ചട്ടപ്രകാരമല്ല

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മൂന്നു വർഷത്തിലേറെ നീണ്ട...

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎൻഎസ് 75 (3) വകുപ്പ്...

ഡിറ്റ് വാ ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത, ശ്രീലങ്കയിൽ വൻ നാശനഷ്ടം, 47 വിമാന സർവീസുകൾ റദ്ദാക്കി

ശ്രീലങ്കയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശേഷം 'ഡിറ്റ് വാ 'ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ വടക്കൻ തമിഴ്‌നാട്,...

രാഹുലിനെതിരായ പരാതി ​ഗുരുതരം, ഗർഭഛിദ്രത്തിനായി നൽകിയത് അപകടകരമായ മരുന്നുകൾ

​തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരാതിയിൽ...

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; യുവതിക്കെതിരെ സൈബർ ആക്രമണത്തിൽ ജില്ലകൾ തോറും കേസെടുക്കാൻ നിർദേശം

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം. പുറത്തുവിട്ട ചിത്രങ്ങൾ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവർ പിൻവലിച്ചിരുന്നു. കൂട്ടത്തിൽ,...