മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം അബുദാബിയിൽ 2024 ഫെബ്രുവരിയിൽ തുറക്കും. 2024 ഫെബ്രുവരി 18 നാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ഇതിനു മുമ്പുള്ള പരിപാടികളിലേക്കും മതപരമായ ചടങ്ങുകളിലേക്കും രജിസ്റ്റർ ചെയ്തവർക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ഉദ്‌ഘാടന ആഘോഷങ്ങപരിപാടികൾ ഏറ്റവും വലിയ സൗഹാർദ്ദത്തിന്റെ ഉത്സവമായിയിരിക്കുമെന്ന് BAPS ഹിന്ദു മന്ദിറിന്റെ ഉന്നത പ്രതിനിധികൾ അറിയിച്ചു. അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മഹത്തായ ക്ഷേത്രം 2024 ഫെബ്രുവരി 14 ന് വിശുദ്ധ പൂജ്യ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ വൈദിക ചടങ്ങുകളോടെയാണ് ഉദ്ഘാടനം ചെയ്യുക. 2015 ഓഗസ്റ്റിൽ യു എ ഇ സർക്കാർ അനുവദിച്ച അബുദാബിയിലെ അബു മുറൈഖയിലെ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ചത്.