പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2 ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കമായി. ജൂലൈ 13, 14 തീയതികളിൽ അദ്ദേഹം ഫ്രാൻസിൽ ഉണ്ടാവും. ജൂലൈ 14ന് നടക്കുന്ന ബാസ്‌റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഫ്രാൻസിൽ എത്തുന്നത്. ഫ്രാൻസിൽ, 269 അംഗ ഇന്ത്യൻ ത്രിസേനാ സംഘത്തിന്റെ പങ്കാളിത്തം കൂടി ഉൾപ്പെടുന്ന വാർഷിക ബാസ്‌റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയാകും. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും ഫ്രഞ്ച് ജെറ്റുകൾക്കൊപ്പം ഫ്ലൈപാസ്‌റ്റിൽ പങ്കെടുക്കും.
പ്രതിരോധം, ബഹിരാകാശം, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. കൂടാതെ മറ്റ് പരിപാടികളിൽ ഇന്ത്യൻ സമൂഹവുമായും, കൂടാതെ മുൻനിര സിഇഒമാരുമാറും ആശയവിനിമയവും നടത്തമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യു എ ഇ തലസ്ഥാനമായ അബുദാബിയിൽ എത്തും.
ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തും. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തും,കൂടിക്കാഴ്ച ഇന്ത്യയ്ക്ക് ശക്തി പകരുമെന്നും യുഎഇയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുമെന്നും ഇത് ജനങ്ങൾക്ക് പ്രയോജനമാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി മോദി തന്റെ യുഎഇ സന്ദർശനത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് പാരീസിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ഓർലി എയർപോർട്ടിൽ ആചാരപരമായ സ്വീകരണം നൽകും.
വൈകിട്ട് 7.30ന് (IST) പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.
ഏകദേശം 8.45ന് (IST) പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രധാനമന്ത്രി മിസ് എലിസബത്ത് ബോണുമായി കൂടിക്കാഴ്‌ച നടത്തും.
പ്രധാനമന്ത്രി മോദി അടുത്തതായി ലാ സീൻ മ്യൂസിക്കേലിൽ രാത്രി 11 മണിക്ക് (IST) ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യും.
അതിനുശേഷം, ഏകദേശം 00:30ന് (IST), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന ഒരു സ്വകാര്യ അത്താഴത്തിനായി പ്രധാനമന്ത്രി മോദി എലിസി കൊട്ടാരത്തിലെത്തും.