ദുബായിൽ പുതുക്കിയ ഗതാഗതനിയമങ്ങൾ പ്രാബല്യത്തിൽ, റെഡ് ലൈറ്റ് മറികടന്നാൽ 50,000

ഗുരുതര നിയമ ലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ

ദുബായിൽ ഗതാഗതനിയമത്തിനുള്ള പിഴകൾ പരിഷ്കരിച്ച് പുതിയ ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റോഡിൽ ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന ഉടമകള്‍ക്ക് ഇനി മുതൽ കർശന ശിക്ഷ ലഭിക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുക, അപകടങ്ങൾ കുറയ്ക്കുക, റോഡുകളിൽ സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ വ്യക്തികളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമാണ് നിയമം പരിഷ്കരിച്ചതെന്ന് അധികൃതർ അറിയിച്ചു.

മുൻകൂർ അനുമതിയില്ലാതെ റോഡിൽ വേഗ മത്സരങ്ങളിൽ പങ്കെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പുതിയ ഭേദഗതികളിൽ പറയുന്നു. ചുവന്ന സിഗ്നൽ മറികടക്കുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തും. അശ്രദ്ധമായോ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുക, മുൻകൂർ അനുമതിയില്ലാതെ റോഡ് റേസിൽ പങ്കെടുക്കുക, നിയമവിരുദ്ധമായി ഉപയോഗിച്ചതോ വ്യാജമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം വാഹനമോടിക്കുക, പോലീസ് വാഹനവുമായി ബോധപൂർവം കൂട്ടിയിടിക്കുകയോ മനഃപൂർവം അതിന് കേടുവരുത്തുകയോ ചെയ്യുക, 18 വയസ്സിന് താഴെയുള്ളവർ വാഹനമോടിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 50,000 ദിർഹം പിഴ നൽകേണ്ടിവരും.

വാഹനങ്ങളുടെ വേഗതയിൽ, ശബ്ദത്തിൽ, എൻജിനിൽ എല്ലാം മാറ്റങ്ങൾ വരുത്തുന്നത്, പോലീസിൽ നിന്ന് രക്ഷപ്പെടാൻ ഒളിക്കുന്നത്, ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, വാഹനത്തിന്റെ ജനാലകൾക്ക് അനുവദനീയമായ ടിന്റ് ശതമാനം കവിയുകയോ അനുമതിയില്ലാതെ മുൻവശത്തെ വിൻഡ്‌ഷീൽഡിന് നിറം നൽകുകയോ ചെയ്യുക തുടങ്ങിയ ലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചുവക്കും. വാഹനങ്ങൾ 10,000 ദിർഹം അടച്ചതിനുശേഷം മാത്രമേ വിട്ടുനൽകൂ.

ഓട്ടമത്സരങ്ങൾ കാണുന്നതിനോ തത്ഫലമായുണ്ടാകുന്ന മറ്റ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനോ അല്ലെങ്കിൽ റോഡിൽ ഡ്രൈവർമാർ ഒത്തുചേരുക എന്നിവയുമായി ബന്ധപെട്ട് കണ്ടുകെട്ടിയ വാഹനങ്ങൾ വീണ്ടെടുക്കാൻ ഒരു ലക്ഷം ദിർഹം പിഴ നൽകേണ്ടിവരും. മൊത്തം ട്രാഫിക് പിഴ 6,000 ദിർഹം കവിഞ്ഞാൽ ദുബായ് പോലീസിന് ഒരു വാഹനം പിടിച്ചെടുക്കാനുള്ള അവകാശമുണ്ടായിരിക്കും. കണ്ടുകെട്ടിയ വാഹനം അതിന്റെ ഉടമ നടത്തിയ എല്ലാ നിയമലംഘനങ്ങൾക്കും ചുമത്തിയ പിഴകള്‍ അടച്ചാൽ മാത്രമേ മോചിപ്പിക്കാൻ കഴിയൂ.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...