മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം തുടരുകയാണ്.എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ശരദ് പവാർ വിരമിക്കണം.83 വയസ്സായി എന്നാണ് ഇതൊക്കെ നിർത്തുക ?റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സിൽ വിരമിക്കുന്നു ,ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം തരൂ, നിങ്ങള്‍ ദീര്‍ഘായുസ്സോടെയിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം’ അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശരദ് പവാറിന്റെ പ്രായത്തെക്കുറിച്ചുള്ള അജിത് പവാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ രംഗത്തെത്തി. അമിതാഭ് ബച്ചന് 82 വയസ്സുണ്ട്, ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നാണ് സുപ്രിയ പറഞ്ഞത്. ‘ഞങ്ങളെ അപമാനിച്ചോളൂ, പക്ഷേ ഞങ്ങളുടെ പിതാവിനെ അല്ല. ഈ പോരാട്ടം രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയായ ബിജെപി സര്‍ക്കാരിനെതിരെയാണ്’ സുലെ മുംബൈയില്‍ പറഞ്ഞു.
എന്നാൽ അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.