കുവൈറ്റി പൌരനായ ബദർ എന്ന കുട്ടി കഴിഞ്ഞ ദിവസമാണ് ദുബൈയിലെ ബുർജ് ഖലീഫ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. കുവൈറ്റിലെ ചാനൽ റിപ്പോർട്ടറോട് ബദർ ആഗ്രഹം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ബുർജ് ഖലീഫയും ദുബായിലെ മനോഹരമായ സ്ഥലങ്ങളും കാണാൻ ബദറിനെയും കുടുംബത്തെയും ക്ഷണിക്കുന്നുവെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അറിയിച്ചു.
സന്ദർശിക്കാൻ ഏറ്റവും ആഗ്രഹമുള്ള സ്ഥലമേതാണെന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് കുട്ടി ബുർജ് ഖലീഫ കാണണമെന്ന് പറഞ്ഞത്. വീഡിയോ ശ്രദ്ധയിൽപെട്ടയുടൻ തന്നെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബാലനെ കുടുംബസമേതം ദുബായിലേക്ക് ക്ഷണിക്കുകയായിരുന്നു.