പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗം ഇന്ന് നടക്കും. അഫ്ഗാനിസ്ഥാന്‍, തീവ്രവാദം, പ്രാദേശിക സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ എസ്സിഒ അംഗ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പങ്കാളിത്തത്തിനും ഉച്ചകോടി സാക്ഷ്യം വഹിക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരും പങ്കെടുക്കും.
പാക്കിസ്ഥാനും ചൈനയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്. യോഗത്തില്‍ ജിന്‍പിംഗ് സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
സുരക്ഷ, സാമ്പത്തിക വികസനം, കണക്റ്റിവിറ്റി, യൂണിറ്റി, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉച്ചകോടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.