അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഒരു ഫിൽ കൂട്ടി ഓരോ കിലോമീറ്ററിനും 1.82 ദിർഹം ആയി പുനർനിശ്ചയിച്ചു. പുതുക്കിയനിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഈ നിരക്ക് ജൂലൈ മാസം മുഴുവൻ ബാധകമാണ്. ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.81 ദിർഹത്തേക്കാൾ 1 ഫിൽ കൂടുതലാണ്.യുഎഇയിൽ ഈ മാസത്തെ ഇന്ധനവില നിരക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാറ്റം.