കേരളത്തിൽ തെരുവുനായ ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ പച്ചക്കള്ളവുമായി മൃഗസ്നേഹികളുടെ സംഘടന. കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നൊടുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടുലക്ഷത്തിന് മുകളിലാണ് തെരുവുനായ്ക്കളുടെ എണ്ണം. അതെസമയം അനൗദ്യോഗികമായുള്ള കണക്കുകൾ അനുസരിച്ച് മൂന്നുലക്ഷത്തിൽ അധികം ആണ് തെരുവുനായകളുടെ എണ്ണം.
തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിവേകമില്ലാതെ തെരുവ് നായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.