യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി ലഭിക്കുന്നവര്‍ക്ക് അതു കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ആറ് ദിവസം അവധി ലഭിക്കും.