ജനുവരിയിൽ ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി നൽകിയത് ബിജെപി നേതാക്കളായ തിരത് റാണയും ബബിത ഫൊഗട്ടും ചേർന്നാണെന്ന റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കും ഭർത്താവും ഗുസ്തി താരവുമായ സത്യവർത് കാഡിയനും വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കോൺഗ്രസിന്റെ കളിപ്പാവകളെന്ന് വിളിച്ച് മുൻ.
ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫൊഗട്ട് രംഗത്തെത്തിയത്.
പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആഭ്യന്തര മന്ത്രി അമിത് ഷായെയോ കാണാൻ വീണ്ടും ഗുസ്തി താരങ്ങളോട് പറയുന്നു, പകരം അവർ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ദീപേന്ദർ ഹൂഡ, ബലാത്സംഗ കേസിലും മറ്റ് കേസുകളിലും കുറ്റക്കാരായവർ എന്നിവരോട് സഹായം അഭ്യർത്ഥിക്കുകയാണെന്നും ബബിത പറഞ്ഞു.
പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ പ്രതിഷേധിക്കുകയും മെഡലുകൾ ഗംഗയിൽ വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുസ്തി താരങ്ങൾ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും ബബിത കുറ്റപ്പെടുത്തി. ”നിങ്ങളുടെ ഉദ്ദേശ്യമെന്തെന്നതിനെക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. കോൺഗ്രസിന്റെ കയ്യിലെ പാവകളാണ് നിങ്ങളെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് പറയേണ്ട സമയമാണിത്,” ബബിത വ്യക്തമാക്കി.