ഇന്നലെ വൈകിട്ട് ആറരയോടെ ഗുജറാത്ത് തീരം തൊട്ട ബിപോർജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തിലെ തീര മേഖലയില്‍ വ്യാപകനാശ നഷ്ടമുണ്ടായി. രണ്ടുപേരുടെ മരണവും സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ഗുജറാത്ത് തീരം തൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടം വിതച്ചാണ് കടന്നുപോയത്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചതിനാല്‍ വലിയ ആള്‍നാശം ഒഴിവാക്കാനായി. സംസ്ഥാനത്ത് ആയിരത്തോളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
ആയിരത്തോളം മരങ്ങളാണ് കടപുഴകിയത്. 500 ലധികം വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും വാഹനങ്ങളും തകർന്നു. അതിർത്തി മേഖലകളില്‍ ആശയവിനിമയം സംവിധാനം തകർന്ന് കിടക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും തുടരുകയാണ്. തീരമേഖലയിൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നു. നിരവധി മരങ്ങൾ കടപുഴകി. എന്നാൽ, ആൾനാശമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് ദേശീയ ദുരന്തനിവാരണസേന മേധാവി പറഞ്ഞു. ‘ബിപോർജോയ്’ തെക്കൻ രാജസ്ഥാനിലേക്ക് നീങ്ങുകയാണ്.