സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപയിലേക്ക് എത്തി. ഇന്ന് 40 രൂപ വർദ്ധിച്ചു. പവന് 320 രൂപ വര്‍ദ്ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 2 മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. എന്നാൽ ഇന്നേക്ക് വർധനവുണ്ടായി 1 ഗ്രാമിന് 5510 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 43,760 രൂപയായിരുന്നു വില. ജൂൺ 2 ന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസം ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ്ണ വില.
അതേസമയം ആഗോള സ്വര്‍ണ്ണ വില കുറേയേറെ ദിവസങ്ങളായി ഇടിവില്‍ത്തന്നെയാണ് തുടരുന്നത്. കേരളമുള്‍പ്പെടെയുള്ള ആഗോള വിപണികളിലും അതിനനുസരിച്ച് സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.