യുഎഇയിൽ ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽസെപ്‌റ്റംബർ 15 വരെ എല്ലാ ദിവസവും 12:30 മുതൽ മൂന്ന് മണിവരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത് നിരോധിച്ചതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. ചൂട് കൂടിയതോടെ കഠിനമായ ചൂടിൽ നിന്നും പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആണ് നിർബന്ധിത ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. തുടർച്ചയായ 19 ആം വർഷമാണ് നിയമം നടപ്പാക്കുന്നത് . ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമനിയമം പ്രാബല്യത്തിൽ ഉണ്ടാവുക. പ്രതിദിന ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുതെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്ന തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. കൂടാതെ മധ്യാഹ്ന ഇടവേളയിൽ തൊഴിലുടമകൾ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലവും നൽകേണ്ടതുണ്ട്. ഒരു ജീവനക്കാരനെ ഒരു ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുകയാണെങ്കിൽ, അധിക കാലയളവ് ഓവർടൈം ആയി കണക്കാക്കുകയും ജീവനക്കാരന് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായിരിക്കുകയും ചെയ്യും. നിരോധിത സമയങ്ങളിൽ ഒന്നിലധികം തൊഴിലാളികളെ ജോലിചെയ്യിപ്പിക്കരുതെന്നും നിർദ്ദേശം ഉണ്ട്. നിയമലംഘകർക്ക് പരമാവധി പിഴ തുക 50,000 ദിർഹം ആയിരിക്കുമെന്നും ആരോയിച്ചിട്ടുണ്ട്.