ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. വടക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്രചുഴലിക്കാറ്റായി ബിപോര്‍ജോയ് തുടരുന്നു. ബിപോർജോയ് നാളെ കരതൊട്ടേക്കും.
ഗുജറാത്തിൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഭുജ് വിമാനത്താവളം വെള്ളിയാഴ്ച വരെ അടച്ചു. 47,000 പേരെ മാറ്റിപ്പാർപ്പിച്ചു. മണിക്കൂറിൽ 125-135 കി.മീ വേഗതയിൽ നിന്ന് 150 കി.മീ വരെ വേഗതയിലാകും ബിപോര്‍ജോയ് കര തൊടുക. മുംബൈ, ഗുജറാത്ത് തീരങ്ങളിൽ തിരകൾ ശക്തി പ്രാപിച്ച് വന്നിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് സൗരാഷ്‌ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിപോർജോയ് നേരിട്ട് ബാധിക്കുന്ന കച്ചിൽ നിന്നാണ് കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്. കച്ച്, പോർബന്തർ, ജുനാഗഡ്, ജാംനഗർ, അടക്കമുള്ള എട്ട് ജില്ലകളിൽ നിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്.
തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഇതിനോടകം 47000 ത്തിന് അടുത്ത് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അതിവേഗം അടുക്കുന്നു. പോർബന്തറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിഴക്ക്-മധ്യ അറബിക്കടലിലാണ് ഇപ്പോൾ കൊടുങ്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് 47000 ത്തോളം പേരെ താത്ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു.