മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. രക്താർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഇതേ ക്ളിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധയുടെ വിജയകരമായ ചികിത്സയ്ക്ക് ശേഷം ആറാഴ്ചയ്ക്ക് ശേഷം ആശുപത്രിവിട്ടിരുന്നു.

രാഷ്ട്രീയ പോരാളിയും മാധ്യമ സംരംഭകനുമായ സില്‍വിയോ ബെര്‍ലുസ്കോണി ലൈംഗിക ആരോപണങ്ങളിൽ നിന്നും അഴിമതി ആരോപണങ്ങളിൽ നിന്നും മോചിതനായിരുന്നു. ഏതാനും മാസങ്ങളായി രക്താർബുദവുമായി ബന്ധപ്പെട്ട ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു.

1994 നും 2011 നും ഇടയില്‍ അദ്ദേഹം നാലു തവണ പ്രധാനമന്ത്രിയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി നിലവില്‍ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാരുമായി സഖ്യത്തിലാണ്.മുന്‍ പ്രധാനമന്ത്രിയായ ബെര്‍ലൂസ്കോണി ഇറ്റലിയിലെ പൊതുജീവിതത്തില്‍ പതിറ്റാണ്ടുകളായി വിവിധ വേഷങ്ങളില്‍ തിളങ്ങിയിരുന്നു. ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു മാധ്യമ മുതലാളി, ഫുട്ബോള്‍ ക്ലബ് എസി മിലാന്റെ ദീര്‍ഘകാല ഉടമ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

പാലക്കാട് ശക്തമായ മത്സരം, പോരിനിറങ്ങി സ്ഥാനാർത്ഥികൾ

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ ബിജെപി ഉൾപ്പെടെ മൂന്ന് മുന്നണികളും പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണമത്സരം നടക്കുമെന്നുറപ്പായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. പിന്നാലെയുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയോടെ...

സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ, പവന് ഇന്നും 58000ത്തിന് മുകളിൽ

സംസ്ഥാനത്തെ സ്വർണവില കൈപൊള്ളുന്ന റെക്കോർഡ് ഉയരത്തിലേക്ക് കടന്നിരിക്കുകയാണ്. 58000 രൂപയും കടന്ന് കുതിക്കുകയാണ് സ്വർണവില. ഇന്നലെ മാത്രം പവന് 320 രൂപയാണ് വർദ്ധിച്ചിരുന്നത്. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 58, 240 എന്ന സർവ്വകാല...

ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി-ലണ്ടൻ വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു

ബോംബ് ഭീഷണിയെ തുടർന്ന് ശനിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനയിൽ അപകടമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിമാനം ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിച്ചു....

എ ഡി എമ്മിന്റെ മരണം; അന്വേഷണ ചുമതലയിൽ നിന്നും കണ്ണൂർ കളക്ടറെ മാറ്റി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രികെ.രാജൻ്റേതാണ് ഉത്തരവ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു...

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...