വ്യാജരേഖ: എസ്എഫ്‌ഐ നേതാവ് കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. ഐപിസി 465, 468,471 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ എന്ന വിദ്യ വിജയന്‍ ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്.

ഈമാസം രണ്ടിന് പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു.

ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് സത്യവസ്ഥ പുറത്തായത്. കോളജ് അധികൃതരുടെ പരാതിയിൽ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ്, കോളജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടപ്പാടി അഗളി പൊലീസിന് കൈമാറിയേക്കും.

പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് തകർപ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഇതാദ്യമായാണ് എംപിയാകുന്നത്. റായ്ബറേലി എംപിയായ സഹോദരൻ രാഹുൽ...

ടെൻ എക്സ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച ടെസ്‌ല കാർ സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി അനിൽകുമാർ

ടെൻ എക്സ് പ്രോപ്പർട്ടി കഴിഞ്ഞ ജൂൺ മാസം പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ ടെസ്‌ല കാർ സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി അനിൽകുമാർ. ഡി.ഇ.റ്റി. ഡിപ്പാർട്മെന്റ് മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്നും...

MED7 ഓൺലൈൻ അപ്ലിക്കേഷൻ പുറത്തിറക്കി, മരുന്നുകൾ ഒരു മണിക്കൂറിനുള്ളിൽ എത്തിക്കും

പ്രമുഖ ആരോഗ്യ സേവന കമ്പനിയായ MED7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MED7 ഓൺലൈൻ അപ്ലിക്കേഷൻ പുറത്തിറക്കി. ഡോ. ഖാസിം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അൽ കാബി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കൂടാതെ...

ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭക്തർക്കും ഹിന്ദു...

പേപ്പർ ബാലറ്റ് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രമാണ് ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയരുന്നതെന്ന് ജസ്റ്റിസുമാരായ വിക്രം...

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. പ്രത്യേക മേഖലകൾക്കോ മറ്റു പദ്ധതികൾക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് ഇത്തരത്തിൽ...

‘ഗൂഢാലോചനയുണ്ട്’; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട...

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്, പാലക്കാട്ടെ തോൽവി ചർച്ചയായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിൽ നടന്ന പൊട്ടിത്തെറിയ്ക്കും പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. എന്നാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയും...