കേരളത്തിൽ ഇന്ന് മുതൽ റോഡിലെ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങി. ഓരോ തവണ നിയമം ലംഘിക്കുമ്പോഴും വലിയ പിഴയാണ് ചുമത്തുന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ പിഴയീടാക്കും. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 ഈടാക്കും. അനധികൃത പാർക്കിംഗിന് 250 രൂപയും അമിത വേഗത്തിന് 1500 രൂപയും ഈടാക്കും. നിയമലംഘനം ഓരോ തവണ ക്യാമറയിൽ പകർത്തുമ്പോഴും പിഴ ആവർത്തിക്കും.
ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി യാത്ര ചെയ്യാൻ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഹെൽമറ്റ് നിര്ബന്ധമാണ്. രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ 12 വയസസിൽ താഴെയുള്ള കുട്ടിയെങ്കിൽ തൽക്കാലം പിഴ നോട്ടീസ് അയക്കില്ല.
രാത്രികാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും. നിയമം ലംഘിക്കുന്നവരെ ഉടനടി പിടികൂടും. ഓരോ തവണ നിയമം ലംഘിക്കുമ്പോഴും വലിയ പിഴയാണ് ചുമത്തുന്നത്.