ഒഡീഷയിലെ ബാലസോറിൽ ഷാലിമാർ ചെന്നൈ കോറമാണ്ടൽ എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 280 ൽ അധികം ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപോർട്ടുകൾ ഉണ്ട്. 900ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പശ്ചിമ ബംഗാള്‍ കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടൽ എക്‌സ്‌പ്രസ് രാത്രി ഏഴ് മണിയോടെ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടുക്കം രേഖപ്പെടുത്തി. റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് എത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചു