യു എ ഇയിൽ കോർപറേറ്റ്​ നികുതി നിലവിൽ വന്നു

യു.​എ.​ഇ​യി​ൽ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഒ​മ്പ​ത്​ ശ​ത​മാ​നം കോ​ർ​പ​റേ​റ്റ്​ നി​കു​തി ഇന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നു. 3,75,000 ദിർഹവും അതിനുമുകളിലും ലാഭമുള്ള കമ്പനികളാണ്​ ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി അടക്കേണ്ടത്​. 3.75 ലക്ഷം ദിർഹമിന്​ മുകളിൽ വരുന്ന അറ്റാദായത്തിന്‍റെ ഒമ്പത്​ ശതമാനമാണ്​ നികുതി അടക്കേണ്ടത്​. മലയാളികളുടെ അടക്കം നിരവധി സ്ഥാപനങ്ങൾക്ക്​ ബാധകമായിരിക്കുന്ന നികുതിയാണിത്​.

തൊഴിൽ, നിക്ഷേപം, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിന്നുള്ള വരുമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമല്ല.
ഫ്രീ​സോ​ൺ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മ​ല്ല. ഫ്രീ​സോ​ൺ ക​മ്പ​നി​ക​ൾ​ക്ക്​ നി​കു​തി ബാ​ധ​ക​മ​ല്ലെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫ്രീ​സോ​ൺ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ ഈ ​സ്ഥാ​പ​നം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ഉ​റ​പ്പാ​ക്കും. ഇ​ത്​ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഫ്രീ ​സോ​ണു​ക​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ക. ചെ​റു​കി​ട ബി​സി​ന​സു​ക​ളെ​യും സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്​ 3.75 ല​ക്ഷം ദി​ർ​ഹ​മി​ൽ കു​റ​വ്​ ലാ​ഭ​മു​ള്ള ക​മ്പ​നി​ക​ളെ നി​കു​തി പ​രി​ധി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യിട്ടുണ്ട്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ അ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ജോ​ലി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തി​നോ തൊ​ഴി​ലി​ൽ​നി​ന്നു​ള്ള മ​റ്റു വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​നോ കോ​ർ​പ​റേ​റ്റ് നി​കു​തി ബാ​ധ​ക​മ​ല്ല. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നോ സേവിംഗ്സ് പ്രോഗ്രാമുകളിൽ നിന്നോ ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും നികുതി പരിധിയിൽ വരില്ല.

സ്ഥാപന ഉടമ എന്ന നിലയിൽ ഇത്​ വ്യക്​തികൾക്കും ബാധകമാകും. ബിസിനസ്സ് അല്ലെങ്കിൽ ബിസിനസ് സംബന്ധമായ പ്രവർത്തന വരുമാനത്തിന് മാത്രമാണ്​ നികുതി ചുമത്തുന്നത്​. നികുതി കാലയളവിലെയും മുൻ നികുതി കാലയളവിലെയും വരുമാനം 30 ലക്ഷം ദിർഹമിൽ താഴെയാണെങ്കിൽ ചെറുകിട ബിസിനസ്സ് റിലീഫിന് അർഹതയുണ്ട്. 2023 ജൂൺ ഒന്ന്​ മുതൽ 2026 ഡിസംബർ 31 വരെ ഓരോ വർഷവും​ ഇവർക്ക്​ നികുതി ഇളവ് ലഭിക്കും​. എന്നാൽ, ഇവരും രജിസ്റ്റർ ചെയ്യണം. വരുമാനം 30 ലക്ഷത്തിൽ കൂടുകയും ലാഭം 3.75 ലക്ഷം ദിർഹമിൽ കൂടുകയും ചെയ്താൽ നികുതി അടക്കണം. ബിസിനസ് നടത്തുന്ന വ്യക്തികൾ ഒരു കലണ്ടർ വർഷത്തിൽ അവരുടെ വിറ്റുവരവ് 10 ലക്ഷം ദിർഹം കവിഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതിയും രജിസ്ട്രേഷനും വിധേയമാകൂ. അ​ഞ്ചു ല​ക്ഷം ദി​ർ​ഹം ലാ​ഭ​മു​ള്ള സ്ഥാ​പ​ന​മാ​ണെ​ങ്കി​ൽ 1.25 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ഒ​മ്പ​ത്​ ശ​ത​മാ​ന​മാ​ണ്​ നി​കു​തി അ​ട​ക്കേ​ണ്ട​ത്. നികുതി വിധേയരായ എല്ലാ വ്യക്തികളും കോർപ്പറേറ്റ് ടാക്‌സിനായി രജിസ്റ്റർ ചെയ്യണം. നിശ്​ചിത കാലയളവ് അവസാനിച്ച് ഒമ്പത്​ മാസത്തിനുള്ളിൽ ഓരോ നികുതി കാലയളവിനും വ്യക്തികൾ നികുതി റിട്ടേൺ സമർപ്പിക്കണം. ‘ഇമാറാടാക്സ്​’ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​.

അ​തേ​സ​മ​യം, കോ​ർ​പ​റേ​റ്റ്​ നി​കു​തി വ്യ​വ​സ്ഥ​യി​ൽ പു​തി​യ ഇ​ള​വു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​പ്പ​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​തോ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തോ ആ​യ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ നി​കു​തി ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​പ്പ​ർ അ​ല്ലെ​ങ്കി​ൽ അ​വ​സാ​നി​പ്പി​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച്​ 20 ദി​വ​സ​ത്തി​ന​കം ഫെ​ഡ​റ​ൽ ടാ​ക്സ്​ അ​തോ​റി​റ്റി​ക്ക് (എ​ഫ്.​ടി.​എ)​ വി​വ​രം കൈ​മാ​റ​ണം. നി​കു​തി വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ 20 ദി​വ​സ​ത്തി​ന​കം എ​ഫ്.​ടി.​എ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഈ ​അ​പേ​ക്ഷ​യി​ൽ നി​കു​തി ഇ​ള​വ്​ വ്യ​വ​സ്ഥ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണം. ഇ​തു പ​രി​ശോ​ധി​ച്ചാ​ണ്​ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ യു.​എ.​ഇ ധ​ന​മ​ന്ത്രാ​ല​യം കോ​ർ​പ​റേ​റ്റ്​ നി​കു​തി പ്ര​ഖ്യാ​പി​ച്ച​ത്. .ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്ത് മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ നി​കു​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോർപറേറ്റ്​ നികുതി നിരക്കുകളിൽ ഒന്നാണ്​ യു.എ.ഇയുടേത്​. ചില രാജ്യങ്ങൾ 30 ശതമാനം വരെ കോർപ്പറേറ്റ് നികുതി ചുമത്തിയിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...