ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച അല്‍ ഐനിലെ ഒരു റസ്റ്റാറന്‍റ് അടപ്പിച്ചു. റസ്റ്ററന്റ് പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നതായി പരിശോധനയിൽ വ്യക്തമായതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ് എസ്എ) അറിയിച്ചു. എമിറേറ്റിലെ ഹോട്ടലുകളില്‍ ശുചിത്വം, ഭക്ഷണം തയാറാക്കുന്നതില്‍ മായം ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതുൾപ്പെടെ ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഭക്ഷ്യ വിൽപന ശാലകളും അതോറിറ്റിയുടെ ഇൻസ്പെക്ടർമാരുടെ പരിശോധനയ്ക്ക് വിധേയമാണ്. ഭക്ഷണ ശാലകളിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാലോ ഭക്ഷ്യ സാധനങ്ങൾ മോശമാണെന്ന് തോന്നിയാലോ അബുദാബി ഗവൺമെന്റ് ടോൾ ഫ്രീ നമ്പറായ 800555 ല്‍ വിളിച്ചറിയിക്കാൻ അധികൃതർ അറിയിച്ചു