ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങള്‍ തീരുമാനത്തിൽ നിന്ന് താൽക്കാലികമായി പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പിന്മാറ്റം. താരങ്ങളുടെ മെഡലുകള്‍ കര്‍ഷക നേതാവ് നരേഷ് ടികായ്ത് ഏറ്റുവാങ്ങി. മെഡലുകള്‍ മുറുകെ പിടിക്കണമെന്നും ഗംഗാ നദിയില്‍ ഒഴുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍ നിന്നും മടങ്ങി.
താരങ്ങള്‍ക്ക് പിന്തുണയുമായി വലിയ ജനാവലി ഹരിദ്വാറിലെത്തിയിരുന്നു. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരണിഞ്ഞ് ഗുസ്തി താരങ്ങള്‍ ഗംഗാതീരത്തേക്ക് എത്തിയതോടെ വൈകാരികമായ രംഗങ്ങളായിരുന്നു ഹരിദ്വാറില്‍ അരങ്ങേറിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം നല്‍കുകയും നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി തിരിച്ചുവരുമെന്നും താരങ്ങള്‍ പ്രതിജ്ഞയെടുത്തു. സമയപരിധി അവസാനിക്കുന്നത് വരെ ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തിക്കാര്‍ പ്രതിഷേധിക്കുന്നത്.