പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പിച്ചു. ലോക്‌സഭാ ചേംബറില്‍ പ്രത്യേക പൂജകള്‍ നടത്തി ചരിത്ര പ്രാധാന്യമുളള ചെങ്കോല്‍ സ്ഥാപിച്ച ശേഷമാണ് മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
പുതിയ പാര്‍ലമെന്റ് മന്ദിര പ്രത്യേകതകള്‍
2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്.
1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി വലിയ ഭരണഘടനാ ഹാള്‍, എംപിമാര്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയ, വിശാലമായ പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള പരവതാനികളും ത്രിപുരയില്‍ നിന്നുള്ള മുളകൊണ്ടുള്ള തറയും രാജസ്ഥാനില്‍ നിന്നുള്ള കൊത്തുപണികളുമുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന തത്ത്വത്തെയാണ് ഉള്‍ക്കൊള്ളുന്നത്
971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ സമുച്ചയം ഇന്ത്യയുടെ പുരോഗതിയുടെ പ്രതീകമാണെന്നും 135 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുമെന്നുമാണ് പാര്‍ലമെന്റ് പുനര്‍വികസന പദ്ധതിയുടെ വെബ്സൈറ്റില്‍ പറയുന്നത്.
പരമാവധി സ്ഥല വിനിയോഗം ഉറപ്പാക്കാനാണ് ഈ മാതൃക സ്വീകരിച്ചത്. ഇതിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട് – ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍ – കൂടാതെ വിഐപികള്‍ക്കും എംപിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്.
ഈ ചരിത്ര ദിനത്തിന്റെ സ്മരണയ്ക്കായി സര്‍ക്കാര്‍ 75 രൂപ നാണയം പുറത്തിറക്കും.