മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ദാനം നാളെ ദുബായ് അൽ നാസർ ലെഷർ ലാന്റിൽ

ദുബായ്: 7-മത് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് വിതരണം നാളെ ദുബായ് അൽ നാസർ ലേഷർ ലാന്റിൽ നടക്കും. സിനിമ, സംഗീതം, സാമൂഹ്യ സേവനം, മീഡിയ ( ഇന്ത്യ, യുഎഇ), ബിസിനസ്‌, സ്പെഷ്യലി എബിൾഡ് എന്നീ വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ അവാർഡുകൾ ആണ് വിതരണം ചെയ്യുക. മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, ഇന്‍റർനാഷണല്‍ അഫയേഴ്സ് ബ്യൂറോ ഡയറക്ടർ ജനറല്‍ ലഫ്റ്റനന്‍റ് കേണല്‍ ദാന ഹുമൈദ് അല്‍ മർസൂഖി എന്നിവർ വിശിഷ്ടാതിഥികളാകും. മുൻ ഇന്ത്യൻ സുപ്രീംകോടതി ജസ്റ്റിസ്‌ കുര്യൻ ജോസഫ്, റാസല്‍ ഖൈമ പോലീസ് ജനറല്‍ ഹെഡ് ക്വാർട്ടേഴ്സ് ‍ഹാപ്പിനസ് ഡിപാർട്മെന്‍റ് ഡയറക്ടർ ബദെരിയ അഹമ്മദ് ഹസന്‍ അല്‍ ഷെഹി എന്നിവർ മുഖ്യ അതിഥികളായും ചടങ്ങിൽ പങ്കെടുക്കും.

മാധ്യമ വിഭാഗത്തിൽ എം.വി. നികേഷ്​ കുമാർ (റിപ്പോർട്ടർ), വേണു ബാലകൃഷ്ണൻ (24 ന്യൂസ്​), അനൂപ്​ കീച്ചേരി (റേഡിയോ ഏഷ്യ), ആർ.പി. കൃഷ്ണ പ്രസാദ് (ഏഷ്യാനെറ്റ്​ ന്യൂസ്​)​, ലിസ്​ മാത്യു (ഇന്ത്യൻ എക്സ്​പ്രസ്​), മാതു സജി (മാതൃഭൂമി ന്യൂസ്​), ബിഞ്ജു എസ്​. പണിക്കർ (മനോരമ ന്യൂസ്​), മനോഹര വർമ, ആർ.ജെ നിമ്മി (ഹിറ്റ്​ എഫ്​.എം) അരുൺ പാറാട്ട് (24 ന്യുസ്​)​ എന്നിവരും പുരസ്കാരങ്ങൾ നേടി. സിനിമ, സംഗീത മേഖലയിൽ ജോജു ജോർജ്​, വിജയ്​ ​യേശുദാസ്​, അമൃത സുരേഷ്​, ഷറഫുദ്ദീൻ, സിദ്ധാർഥ്​ ഭരതൻ, നിമിഷ സജയൻ, അജയ്​ കുമാർ, എം.കെ. സോമൻ, ആയിഷ അബ്​ദുൽ ബാസിത്​, ഷൺമുഖപ്രിയ, താജുദ്ദീൻ വടകര, മെറിൽ ആൻ മാത്യു എന്നിവരാണ്​ പുരസ്കാര ജേതാക്കൾ. സാമൂഹിക പ്രവർത്തകരായ ദയ ഭായ്​, അഷ്​റഫ്​ താമരശേരി, പി.ആർ. റെനീഷ്​, ഉമ പ്രേമൻ, ആയിഷ ഖാൻ, ഹൈദ്രോസ്​ തങ്ങൾ എന്നിവരെയും പുരസ്കാരത്തിന്​ തെരഞ്ഞെടുത്തു. നാളെ വൈകുന്നേരം 4 മണി മുതൽ പ്രവേശനം അനുവദിക്കും, പ്രവേശനം സൗജന്യമാണ്. 30 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ എക്സ്സലൻസ് അവാർഡിന് മാറ്റുകൂട്ടും. 2016 ഇൽ ആണ് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആദ്യ എഡിഷൻ സംഘടിപ്പിച്ചത്. ദുബായ് പോലീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എക്സ്സലൻസ് അവാർഡ് 2023 ന്റെ ഭാഗമായി മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആദ്യമായി ബി ടുബി ഗ്ലോബൽ ബിസിനസ്‌ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. മെയ്‌ 28 ന് ദുബായ് ദേരയിലുള്ള ക്രൗൺ പ്ലാസയിൽ ബിസിനസ്‌ മീറ്റ് CONFAB 2023 നടക്കും. ഇന്ത്യയിൽ നിന്നും ജിസിസി യിൽ നിന്നും ഉള്ള ബിസിനസ്‌ രംഗത്തെ ക്ഷണിക്കപ്പെട്ട 400 ൽ പരം പ്രമുഖർ CONFAB 2023ൽ പങ്കെടുക്കും. വ്യവസായ രംഗത്ത് പുതിയ നിക്ഷേപങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ, വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള സംവാദം എന്നിവയാണ് CONFAB 2023 വഴി വിഭാവനം ചെയ്യുന്നത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് ദുബായിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ്​ റഫീഖ്​, ദുബായ് പൊലീസിലെ അസ്മ മഷൂഖ്​ അലി, കേരള സർക്കാറിന്‍റെ പ്രതിനിധി പ്രൊഫ. കെ.വി. തോമസ്​, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ്​ സി.കെ. പത്​മനാഭൻ, എലൈറ്റ് ഗ്രൂപ്പ്​ എം.ഡി ആർ. ഹരികുമാർ എന്നിവർ ചേർന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...