മഹ്സൂസ് വഴി ഒരു മില്യൺ ദിര്‍ഹം സമ്മാനം നേടി മലയാളി, ഭാഗ്യം തുണച്ചത് വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ

മഹ്സൂസിന്‍റെ 44-ാമത് മില്യണയര്‍ ആയി തിരുവന്തപുരം കൊച്ചുവേളി സ്വദേശിയായ വിപിന്‍. രണ്ടു വര്‍ഷമായി യു.എ.ഇയിൽ ജോലിചെയ്യുന്ന വിപിൻ, മൂന്ന് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാന്‍ തുടങ്ങിയത്. ഗ്യാരണ്ടീസ് റാഫ്‍ള്‍ നറുക്കെടുപ്പിൽ ആണ് 1,000,000 ദിർഹം (2 കോടി രൂപ ) സമ്മാനം നേടിയത്. ഫയര്‍ ആൻഡ് സേഫ്റ്റി ജീവനക്കാരനായ വിപിന്‍ വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം കനിഞ്ഞത്. 350 ദിർഹം ഇതിന് മുന്‍പ് സമ്മാനമായി ലഭിച്ചിട്ടുണ്ട്.10 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ഇമെയില്‍ വന്നതോടെയാണ് വിശ്വാസമായതെന്നും വിപിൻ പറഞ്ഞു.

സുഹൃത്താണ് മഹ്‌സൂസിനെ കുറിച്ച് പറഞ്ഞതെന്നും അന്നുമുതൽ മുടങ്ങാതെ എല്ലാ ആഴ്ചയും 35 ദിർഹം മാറ്റിവച്ച് മഹ്‌സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുമായിരുന്നു എന്നും വിപിൻ പറഞ്ഞു. ഭാഗ്യം തന്നെ തുണക്കും എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു എന്നും വിപിൻ കൂട്ടിച്ചേർത്തു. പ്രണയം വിവാഹത്തിനിൽക്കുമ്പോൾ വിവാഹചെലവുകളെക്കുറിച്ച് ആലോചിക്കുന്നതിനിടയിൽ ആണ് സമ്മാനമായി 1,000,000 ദിർഹംസ് ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടെന്നും വിപിൻ പറഞ്ഞു. നറുക്കെടുപ്പില്‍ വിജയിച്ചത് പ്രതിശ്രുതവധു അഖിലയെയാണ് ആദ്യം അറിയിച്ചതെന്നും അഖില ഇതുവരെ വിശ്വസിച്ചിട്ടില്ലെന്നും വിപിൻ പറയുന്നു.
കുടുംബത്തിന് കുറച്ചു കടങ്ങളുണ്ട്, അതെല്ലാം വീട്ടണം, യുകെയിലുളള സഹോദരിയുടെ അടുത്ത് പോകണം, നാട്ടിലേക്ക് മടങ്ങി അവിടെ സ്വന്തമായി നല്ലൊരു ബിസിനസ് തുടങ്ങുന്നതിനെകുറിച്ച് ആലോചിക്കണമെന്നും വിപിന്‍ പറഞ്ഞു. നർത്തകന്‍ കൂടിയാണ് വിപിൻ.

മെയ് 20 ന് നടന്ന മഹസൂസിന്‍റെ 129 മത് നറുക്കെടുപ്പിലാണ് വിപിന്‍ 44- മത് കോടതിപതിയായത്. അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്‌സൂസ്. 35 ദിർഹംസ് മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഭാഗ്യശാലിക്ക് 20,000,000 ദിർഹം നേടാം. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...