ചെങ്കോൽ സ്ഥാപിച്ച് ഉദ്ഘാടനം, പുതിയ പാർലമെൻറ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും

പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ചെങ്കോൽ സ്ഥാപിച്ചായിരിക്കും ഉദ്ഘാടനം. ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യരാത്രിയിൽ സ്വീകരിച്ച ചെങ്കോലാണ് വീണ്ടും ദില്ലിയിലെത്തിച്ച് ലോക്സഭയിൽ സ്ഥാപിക്കുക.

ചെങ്കോൽ ഒരു സാംസ്‌കാരിക പൈതൃകമാണ്. 1947 ഓഗസ്റ്റ് 14 മായി ബന്ധപ്പെട്ട ഇത് ചരിത്രത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും വര്‍ഷമായിട്ടും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഓഗസ്റ്റ് 14-ന് ബ്രിട്ടീഷുകാരില്‍ നിന്ന് നെഹ്റുവാണ് ചെങ്കോൽ സ്വീകരിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍, പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തില്‍ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ട്. ചോള രാജവംശത്തിന്റെ കാലം മുതല്‍ ഇതിന് പ്രാധാന്യമുണ്ട്. ഇത് പുതിയ പാര്‍ലമെന്റില്‍ സൂക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അധികാര കൈമാറ്റത്തിൻറെ പ്രതീകമായി ഈ ചെങ്കോൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. 1947 ഓഗസ്റ്റ് 14 ഇന്ത്യയ്ക്ക് എങ്ങനെ അധികാരം കൈമാറണമെന്ന സംശയം ബൗണ്ട് ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്റുവിനോട് ഉന്നയിക്കുകയും തമിഴ്നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിനോട് ഒരു ചെങ്കോൽ നിർമ്മിച്ച് നൽകാൻ സി രാജഗോപാലാചാരി നിർദ്ദേശിക്കുകയും ചെയ്തു. പ്രത്യേക വിമാനത്തിൽ സന്ന്യാസിമാർ കൊണ്ടുവന്ന ആ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണ് നൽകി. പിന്നീട് തിരിച്ചുവാങ്ങി, ആഗസ്റ്റ് പതിനാല് രാത്രി പതിനൊന്ന് നാല്പത്തിയഞ്ചിന് ജവഹർലാൽ നെഹ്റു സന്യാസിമാരിൽനിന്നും ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിൻറെ പ്രതീകമായ ചെങ്കോൽ സ്വീകരിച്ചു. ഈ ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും. നിലവിൽ അലഹബാദിലുള്ള ചെങ്കോൽ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തെ കാണിക്കുന്നവെന്ന് അമിത് ഷാ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം റെക്കോര്‍ഡ് സമയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 60,000 നിര്‍മ്മാണ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കും. മെയ് 28 ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കാന്‍ ഒരു വലിയ ഭരണഘടനാ ഹാള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവ ഉണ്ടായിരിക്കും. പുതിയ പാര്‍ലമെന്റില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും മാര്‍ഷലുകള്‍ക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും.

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ് വ്യോമാക്രമണം, 38 പേര്‍ മരിച്ചു

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമത്തിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണം ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ...