കമോൺ കേരള അഞ്ചാം എഡിഷൻ മേയ്​ 19 മുതൽ ഷാർജ എക്സ്​പോ സെന്‍ററിൽ, കുഞ്ചാക്കോ ബോബനും ഭാവനയും അതിഥികളായെത്തും

മിഡിലീസ്​റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ്​ മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷൻ മേയ്​ 19, 20, 21 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കും. ​ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിന്‍റെയും ഷാർജ കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡെവലപ്​മെന്‍റ്​ അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയുടെ മുന്നോടിയായി മേയ്​ 18ന്​ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിൽ ഇൻവസ്റ്റ്​മെന്‍റ്​ സമ്മിറ്റും നടക്കും. കമോൺ കേരളയുടെ ഉദ്​ഘാടനം മേയ്​ 19ന്​ വൈകുന്നേരം നാലിന്​ ഷാർജ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഗവൺമെന്‍റ്​ റിലേഷൻസ്​ എക്സിക്യൂട്ടീവ്​ ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ്​ അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ എന്നിവർ മുഖ്യാതിഥിയാകും. ഷാർജ ചേംബർ ഓഫ്​ കൊ​മേഴ്​സ്​, കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡവലപ്​മെന്‍റ്​ അതോറിറ്റി, ഇന്ത്യൻ കോൺസുലേറ്റ്​ പ്രതിനിധികൾ എന്നിവർ പ​ങ്കെടുക്കും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ച്​ ഒരു വർഷം തികയുന്ന പശ്​ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും.

മൂന്ന് ദിവസം നടക്കുന്ന മേളയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്​ പകൽ സമയങ്ങളിലും സന്ദർശകരെ ആഷർഷിക്കുന്ന വിവിധയിനം പരിപാടികൾ നടക്കും​. രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക്​ ഓഫ്​ മൈൻഡ്​ഫുൾനെസിൽ ​നടി ഭാവന മുഖ്യാതിഥിയായെത്തും. വിവിധ മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ അവാർഡ്​ നൽകും. മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശം പകരുന്ന ‘ഹാർമോണിയസ്​ കേരള’ അവസാന ദിവസമായ ഞായറാഴ്ച നടക്കും. വിവിധ ഗൾഫ്​ രാജ്യങ്ങളി​ലെ സംഗീതാസ്വാദകർക്കിടയിൽ അറിയ​പ്പെട്ട ബ്രാൻഡായി മാറിയ ‘ഹാർമോണിയസ്​ കേരള’യിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായെത്തും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന്​ പ്രവാസ ലോകത്തിന്‍റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയിൽ നടക്കും. ​യു.എ.ഇയിലെ പ്രമുഖ സംഘടന നേതാക്കൾ സുസ്ഥിരത സന്ദേശം പകർന്നുനൽകും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ്​ എം.പി എന്നിവർ പ​ങ്കെടുക്കും.

രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ വൈറൽ സൂപ്പർ സ്​റ്റാറുകൾ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്​സാണ്​ ആദ്യ ദിവസത്തെ പ്രത്യേകത. മേളനഗരിയിലെത്തുന്നവരെ കാത്ത്​ കാംറി കാർ ഉൾപെടെ നിരവധി സമ്മാനങ്ങളാണ്​ ഒരുക്കുന്നത്​. രാജ്​ കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന ‘മച്ചാൻസ്​ ഇൻ ഷാർജ’ മൂന്ന്​ ദിവസവും പകൽ സമയങ്ങളിൽ ഉണ്ടാകും. കുടുംബ ജീവിതത്തിന്റെ ടിപ്സുമായി പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും ‘പോൾ ആൻഡ്​ പേളി’ ഷോയുമായി എത്തും.

കൊച്ചു കുട്ടികൾക്കായി ചിത്ര രചന മത്സരം, ‘ദ ആർട്ട്​ ഓഫ്​ ഗ്രൂമിങ്​’, ‘സിങ്​ എൻ വിൻ’, മജീഷൻ രാജമൂർത്തിയുടെ മാജിക്​ വർക്​ഷോപ്​ എന്നിവയും ഉണ്ടാകും. ഭക്ഷണ പ്രേമികൾക്ക് രുചിയുടെ​ വിരുന്നൊരുക്കി ഡസർട്ട്​ മാസ്റ്റർ തത്സമയ പാചക മത്സരം, ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ്​ പിള്ളയുടെ പാചക വർക്​ ഷോപ്പ്​ എന്നിവയുണ്ടാകും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്‍റീരിയർ ഡിസൈൻ​ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്​റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും.

വി.കെ. ഹംസ അബ്ബാസ്​, ചീഫ്​ എഡിറ്റർ, ഗൾഫ്​ മാധ്യമം, കെ. മുഹമ്മദ്​ റഫീഖ്, ഗ്ലോബൽ ഹെഡ്​, മാധ്യമം ബിസിനസ്​ ഓപറേഷൻസ്​, മുഹമ്മദ്​ സലീം അമ്പലൻ, ഡയറക്ടർ, മിഡിലീസ്റ്റ്​ ഓപറേഷൻസ്​, ഗൾഫ്​ മാധ്യമം-മീഡിയവൺ, അജിൽ മുഹമ്മദ്​, സി.ഇ.ഒ, ഹൈലൈറ്റ്​ ഗ്രൂപ്പ്, ​ജസ്റ്റിൻ സണ്ണി, ജനറൽ മാനേജർ, ഇന്‍റർനാഷനൽ ഓപറേഷൻസ്​, ജോയ്​ ആലുക്കാസ്​, അഫി അഹ്​മദ്​, മാനേജിങ്​ ഡയറക്ടർ, സ്മാർട്ട്​ ട്രാവൽ, ഷാർജ എക്സ്​പോ സെന്‍റർ ബിസിനസ്​ ഡവലപ്​മെന്‍റ്​ മാനേജർ സന്ദീപ്​ ബോലാർ, ‘ഗൾഫ്​ മാധ്യമം’ -മീഡിയവൺ എക്സിക്യുട്ടീവ്​ കമ്മിറ്റി വൈസ്​ ചെയർമാൻ ഡോ. അബ്​ദുൽ സലാം ഒലയാട്ട്​, ഗൾഫ്​ മാധ്യമം കൺട്രി ഹെഡ്​ ഹാഷിം ജെ.ആർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...