പേപ്പര്‍ അറേബ്യ 2023 പ്രദര്‍ശനം നാളെ മുതൽ വേൾഡ് ട്രേഡ് സെന്ററിൽ

കടലാസ് ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേളയായ പേപ്പർ അറേബ്യ 2023 നാളെ മുതൽ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കമ്പനികള്‍ പങ്കെടുക്കുന്ന ബി2ബി പ്രദര്‍ശനത്തിന്റെ 12-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. കടലാസ് ഉല്‍പന്നങ്ങള്‍ക്കായുള്ള മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന ആവശ്യകത ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കണതെന്ന് സംഘാടകർ അറിയിച്ചു. ദുബായ് 18വരെ നടക്കുന്ന മേളയിൽ കടലാസ്, ടിഷ്യു, പേപ്പർ ബോർഡ് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും ബിസിനസ് വിപുലീകരണ മീറ്റിങ്ങുകളും ഉണ്ടാകും.

കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള പേപ്പര്‍ മില്ലുകള്‍ക്ക് അഭൂതപൂര്‍വമായ വെല്ലുവിളികള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലും പേപ്പര്‍ പാക്കേജിംഗിലും പേപ്പര്‍ ഡിസ്‌പോസിബിളുകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് പ്രത്യേകം കാണേണ്ടതാണ്. ഇത് ഇകൊമേഴ്‌സ് കുതിച്ചുചാട്ടത്തിന് കൂടുതല്‍ ആക്കം കൂട്ടിയെന്നും സംഘാടകരായ അല്‍ ഫജര്‍ ഇന്‍ഫര്‍മേഷന്‍ & സര്‍വീസസ് ജനറല്‍ മാനേജര്‍ നദാല്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. പേപ്പർ വ്യവസായം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണെന്നും പ്ലാസ്റ്റിക്കുകൾ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന ഉൽപന്നങ്ങളുടെ ഉപയോഗത്തിനു യുഎഇ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പേപ്പർ വ്യവസായത്തിനു ഗുണകരമാണെന്നും നദാൽ മുഹമ്മദ് പറഞ്ഞു. റഷ്യ, യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മധ്യപൂർവ്വദേശത്ത് പേപ്പർ വ്യവസായ നിക്ഷേപങ്ങൾ വളരുകയാണെന്നും സംഘാടകർ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണി 28.72 ബില്യണ്‍ ഡോളറിലെത്താന്‍ ഒരുങ്ങുകയാണെന്നും 3.28 ശതമാനം സിഎജിആറില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഇന്ത്യയിലെ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി നവീന്‍ സേഥ് പറഞ്ഞു. പ്രകൃതി സൗഹൃദ പാക്കേജുകൾക്കായുള്ള ആവശ്യം വർധിച്ചതു പേപ്പർ, പൾപ്പ് വിപണിയിൽ ഉണർവുണ്ടാക്കി. കോവിഡിന് ശേഷമുള്ള ജിസിസി പേപ്പര്‍ വ്യവസായ നിക്ഷേപങ്ങള്‍ 1.6 ബില്യണ്‍ യുഎസ് ഡോളറിലധികമായി ഉയര്‍ന്നിരിക്കുന്നു. വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക അവബോധം കടലാസുല്‍പന്നങ്ങളുടെ ഉപയോഗം വ്യാപിപ്പിച്ചിരിക്കുന്നു. ആരോഗ്യ, ശുചിത്വ ബോധം വർധിച്ചത് പേപ്പർ പാക്കേജിംഗിലും ടിഷ്യൂകളിലുമുള്ള പ്രതിശീർഷ ഉപയോഗം കൂട്ടി. വർധിച്ചുവരുന്ന പാരിസ്ഥിതിക അവബോധം കടലാസുൽപന്നങ്ങളുടെ ഉപയോഗം വ്യാപിപ്പിച്ചിരിക്കുന്നു വെന്നും നവീന്‍ സേഥ് വ്യക്തമാക്കി.

അൽ ഫജർ ഇൻഫർമേഷൻ ആൻഡ് സർവീസസ് ജനറൽ മാനേജർ നദാൽ മുഹമ്മദ്, എപിപി ഹെഡ് ഓഫ് എക്സ്സ്‌പോർട് സെയിൽസ് സന്ദീപ് റെയ്ന, ഇന്ത്യയിലെ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി നവീന്‍ സേഥ്, പേപ്പർ അറേബ്യ എക്സിബിഷൻ മാനേജർ രാജേഷ് നായർ എന്നിവരും മറ്റുദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...